News

‘അച്ഛനും ഇപ്പോൾ ആങ്ങളയുമില്ല, ജോലിപോയാലും പ്രശ്നമില്ല, വിവാഹം കഴിച്ചേ മടക്കമുള്ളൂ, അവൾക്കിനി ഞാനുണ്ട്’: നിധിൻ

''പണം മോഹിച്ചല്ല ഞാൻ അവളെ ഇഷ്ടപ്പെട്ടത്. വിദേശത്തുള്ള ജോലിപോയാലും വേണ്ടില്ല. വിദ്യയെ വിവാഹം കഴിച്ചിട്ടേ മടക്കമുള്ളൂ. ജനുവരി ആദ്യവാരം വിദേശത്തേക്ക് തിരിച്ചെത്തണമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്തായാലും 41 ചടങ്ങ് കഴിഞ്ഞ് വിവാഹംകഴിച്ചേ മടക്കമുള്ളൂ. അച്ഛനില്ലാത്ത കുട്ടിയല്ലേ. ഇപ്പോൾ ആങ്ങളയുമില്ല. ഇനി ഞാനുണ്ടവൾക്ക് എല്ലാമായി''

തൃശ്ശൂർ: സഹോദരിയുടെ വിവാ​ഹം നടത്താൻ വായ്പ ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെ പ്രതികരണവുമായി യുവതിയുടെ പ്രതിശ്രുതവരൻ നിധിൻ രം​ഗത്ത്.

”പണം മോഹിച്ചല്ല ഞാൻ അവളെ ഇഷ്ടപ്പെട്ടത്. വിദേശത്തുള്ള ജോലിപോയാലും വേണ്ടില്ല. വിദ്യയെ വിവാഹം കഴിച്ചിട്ടേ മടക്കമുള്ളൂ. ജനുവരി ആദ്യവാരം വിദേശത്തേക്ക് തിരിച്ചെത്തണമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്തായാലും 41 ചടങ്ങ് കഴിഞ്ഞ് വിവാഹംകഴിച്ചേ മടക്കമുള്ളൂ. അച്ഛനില്ലാത്ത കുട്ടിയല്ലേ. ഇപ്പോൾ ആങ്ങളയുമില്ല. ഇനി ഞാനുണ്ടവൾക്ക് എല്ലാമായി”- നിധിൻ പറയുന്നു.

ഷാർജയിൽ എ.സി. മെക്കാനിക്കായ നിധിനുമായി വിദ്യ രണ്ടര വർഷത്തോളമായി പ്രണയത്തിലായിരുന്നു. സഹോദരിയുടെ ഇഷ്ടത്തിന് മറുവാക്ക് പോലും വിപിൻ പറഞ്ഞിരുന്നില്ല. സ്വത്തും പണവുമൊന്നും തനിക്കാവശ്യമില്ലെന്നും വിവാ​ഹത്തിന് വലിയ ചിലവൊന്നും വേണ്ടതില്ലെന്നും നിധിൻ വിപിനെ അറിയിച്ചിരുന്നു. എന്നാൽ ബാങ്കിൽ ലോൺ ശരിയായിട്ടുണ്ടെന്നും പെങ്ങളെ വെറുംകൈയോടെ വിടാനാകില്ലെന്നുമായിരുന്നു വിപിന്റെ നിലപാട്.

Read Also : അഴീക്കലില്‍ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു : ഒന്‍പതുപേരെ രക്ഷപ്പെടുത്തി

നാട്ടുനടപ്പ് അനുസരിച്ച് സഹോദരിയുടെ വിവാഹം നടത്തണമെന്നായിരുന്നു വിപിന്റെ ആ​ഗ്രഹം. എന്നാൽ അവസാന നിമിഷം ലഭിക്കുമെന്ന് ഉറപ്പിച്ചിരുന്ന ബാങ്ക് ലോൺ ലഭിക്കാതിരുന്നതോടെയാണ് വിപിൻ ആത്മഹത്യ ചെയ്തത്.

സഹോദരിയെയും അമ്മയെയും ജ്വല്ലറിയിലേക്ക് അയച്ച് വിപിൻ ബാങ്കിലെത്തിയെങ്കിലും ലോൺ ലഭിച്ചില്ല. ലോൺ ശരിയാകില്ലെന്ന് മനസിലാക്കിയ വിപിൻ ഈ വിഷമത്തിൽ വീട്ടിൽ തിരിച്ചെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. അതേസമയം വിപിൻ കൂടി പോയതോടെ തകർന്ന കുടുംബത്തെ ചേർത്ത് പിടിക്കാനാണ് നിധിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button