Latest NewsInternational

വാട്സ്ആപ്പ് ഉപയോഗിച്ചയാൾക്ക് മുൾ കസേരയിലിരുത്തി ക്രൂരപീഡനം : ചൈനീസ് ഭരണകൂട ക്രൂരതകൾ തുടരുന്നു

ബീജിംഗ്: ചൈനയിൽ വാട്സ്ആപ്പ് ഉപയോഗിച്ചയാൾക്ക് ക്രൂര പീഡനം. നിരോധിച്ച വാട്സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തുവെന്ന് ആരോപിച്ചാണ് കസാഖ് വംശജനായ ചൈനീസ് പൗരൻ എർബാകിത് ഒറ്റാർബേയെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്യുന്നത്. ചങ്ങലക്കിട്ട് മുൾക്കസേരയിലിരുത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് ഒറ്റാർബേ പറഞ്ഞു. കസാഖിസ്ഥാനിൽ വാട്സ്‌ആപ്പിന് നിരോധനമില്ലെന്നും അവിടെ വെച്ചാണ് താൻ വാട്സ്ആപ്പ് ഉപയോഗിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സിൻജിയാംഗ് പ്രവിശ്യയിൽ ഉയിഗൂർ വിഭാഗക്കാർക്കൊപ്പം കസാഖുക്കാരും പീഡിപ്പിക്കപ്പെടുന്നുണ്ട്. ഉയിഗൂർ മുസ്ലിംകൾക്കെതിരെ ചൈന നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഉയിഗൂർ ട്രിബ്യൂണലിലാണ് ഒറ്റാർബേ തന്റെ ദുരാനുഭവം വെളിപ്പെടുത്തിയത്. തങ്ങളെ അപകീർത്തിപ്പെടുത്തുവാൻ പടിഞ്ഞാറൻ രാജ്യങ്ങൾ നടത്തുന്ന നാടകമാണിതെന്ന് പറഞ്ഞു കൊണ്ട് ചൈന രംഗത്ത് വന്നു. ബ്രിട്ടനോട് ട്രിബ്യൂണൽ പ്രവർത്തനം അവസാനിപ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button