Latest NewsNewsInternationalGulfQatar

ഒമിക്രോൺ: നിർത്തിവെച്ച സർവ്വീസുകൾ ഭാഗികമായി പുനരാരംഭിക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്

ദോഹ: കോവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ നിർത്തിവെച്ച സർവീസുകൾ ഭാഗിമായി പുനഃസ്ഥാപിക്കുമെന്ന് ഖത്തർ എയർവേയ്‌സ്. രണ്ട് നഗരങ്ങളിൽ നിന്ന് ഡിസംബർ 12 മുതൽ സർവീസുകൾ ആരംഭിക്കുമെന്നാണ് ഖത്തർ എയർവേയ്‌സ് വ്യക്തമാക്കുന്നത്. പുതിയ സാഹചര്യങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശം അനുസരിച്ച് മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള സർവീസുകളുടെ കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് അറിയിപ്പ്.

Read Also: രാജ്യത്തോട് ഉയര്‍ന്നെഴുന്നേല്‍ക്കാനുള്ള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി : അതിവേഗതയില്‍ നമുക്ക് മുന്നേറണം

ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗ്, കേപ്ടൗൺ എന്നിവിടങ്ങളിൽ നിന്നുള്ള സർവീസുകളാണ് 12 മുതൽ തുടങ്ങുന്നത്. ജൊഹന്നാസ്ബർഗിൽ നിന്ന് ദിവസേന രണ്ട് സർവീസുകളും കേപ്ടൗണിൽ നിന്ന് ഒരു സർവീസുമായിരിക്കും ദോഹയിലേക്ക് ഉണ്ടാവുക. ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾക്കാണ് ഖത്തർ എയർവേയ്‌സ് നവംബർ 27 മുതൽ വിലക്കേർപ്പെടുത്തിയിരുന്നത്. ദക്ഷിണാഫ്രിക്കക്ക് പുറമെ അംഗോള, സാംബിയ, സിബാംവെ, മൊസാംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കായിരുന്നു അന്ന് വിലക്കേർപ്പെടുത്തിയിരുന്നത്.

Read Also: ‘പ്രായമായ പുരുഷന്മാർ കയറിപിടിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്യും’: ദുരിതം അനുഭവിക്കുന്നത് 400 ഓളം പെൺകുട്ടികൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button