Latest NewsInternational

അഫ്ഗാനിസ്ഥാന് ധനസഹായം : 99.5 മില്യൺ നൽകുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടൻ

ലണ്ടൻ: അഫ്ഗാനിസ്ഥാന് 99.5 മില്യൺ ഡോളർ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ച് ബ്രിട്ടൻ. മനുഷ്യത്വപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അഫ്ഗാൻ ജനതയുടെ ഉന്നമനത്തിനു വേണ്ടിയാണ് ബ്രിട്ടൻ ഈ തുക നൽകുന്നത്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസി ട്രസ്സ് ആണ് ഇക്കാര്യം പുറത്ത് വിട്ടത്.

ഈ തുകയിൽ നിന്നും 34 മില്യൺ ഡോളർ ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ഫുഡ് പ്രോഗ്രാം വഴിയായിരിക്കും നൽകുക. പട്ടിണി മരണങ്ങൾ പോലെ ദാരുണമായ സംഭവങ്ങൾ ഒഴിവാക്കാനും, ആഭ്യന്തര യുദ്ധത്തിൽ വലഞ്ഞ അഫ്ഗാൻ പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കാനും ഈ വർഷം അഫ്ഗാനിസ്ഥാന് നൽകുന്ന ധനസഹായം ബ്രിട്ടൻ ഇരട്ടിയാക്കിയിട്ടുണ്ട്.

ഏതാണ്ട് 380 മില്യൻ യുഎസ് ഡോളറാണ് ഏകദേശം അഫ്ഗാൻ പൗരന്മാരുടെ പുനരധിവാസത്തിനും ഭക്ഷ്യസുരക്ഷയ്ക്കും വേണ്ടി ബ്രിട്ടൻ നീക്കി വെച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ, അഭയാർഥികളെ പുനരധിവസിപ്പിക്കുന്ന അഫ്ഗാനിസ്ഥാന്റെ അയൽ രാജ്യങ്ങൾക്ക് 30 മില്യൺ ഡോളർ ബ്രിട്ടൻ സംഭാവന ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button