Latest NewsInternational

ഇന്ത്യക്ക് നന്ദി പറഞ്ഞ് താലിബാൻ : ഇന്ത്യ ബന്ധം വളരെ ദൃഢമെന്ന് പ്രഖ്യാപനം

കാബൂൾ: ഇന്ത്യക്ക് നന്ദി പറഞ്ഞ് താലിബാൻ. ആഭ്യന്തര യുദ്ധശേഷം ശിഥിലമായിപ്പോയ പൗരന്മാരെ സഹായിക്കാൻ ഭാരതം ജീവൻരക്ഷാ മരുന്നുകൾ അയച്ചിരുന്നു. ഇവയുടെ ആദ്യ ലോഡ് അഫ്ഗാനിസ്ഥാനിൽ എത്തിച്ചേർന്നതിനു തൊട്ടുപിറകെയാണ് ഭരണകൂടത്തിന്റെ ഈ നന്ദിപ്രകടനം.

ഇന്ത്യക്ക് നന്ദിയറിയിച്ചു കൊണ്ട് താലിബാൻ നടത്തിയ പ്രസ്താവനയിൽ, ഇന്ത്യ-അഫ്ഗാനിസ്ഥാൻ ബന്ധം വളരെയധികം ശക്തമായി തുടരുമെന്നും പ്രഖ്യാപനമുണ്ടായി. ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ അംബാസിഡറായ ഫരീദ് മാമുന്ദ്സേ, നിരവധി ദരിദ്രരായ പൗരൻമാർക്ക് ഈ സഹായം ഉപകാരപ്പെടുമെന്നും അറിയിച്ചു.

1.6 മെട്രിക് ടൺ മരുന്നുകളാണ് ഇന്നലെ രാത്രി ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് കയറ്റി അയച്ചത്. അഫ്ഗാനിസ്ഥാനിൽ നടന്ന ഓപ്പറേഷൻ ദേവി ശക്തിയുടെ ഭാഗമായി നൂറോളം ഹിന്ദു-സിഖ് അഭയാർഥികളെ ഇന്ത്യയിലെത്തിച്ച ഫ്ലൈറ്റിലാണ് ഇന്ത്യ ലോഡ് കണക്കിന് മരുന്നുകൾ കയറ്റി വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button