Latest NewsInternational

മരണസംഖ്യ 100 കവിഞ്ഞു : യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റെന്ന് ബൈഡൻ

ന്യൂയോർക്ക്: അമേരിക്കയിലെ കെന്റക്കിയിലുണ്ടായ കൊടുങ്കാറ്റിൽ മരണസംഖ്യ ഉയരുന്നു. നൂറിലധികം പേർ മരണപ്പെട്ടുവെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും കെന്റക്കി ഗവർണർ അൻഡേയ് ബെഷെർ അറിയിച്ചു. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റാണിതെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. പടിഞ്ഞാറൻ കെന്റക്കിയിലെ മേയ്ഫീൽഡിൽ 70 പേർ മരിച്ചിട്ടുണ്ടെന്നും മെഴുകുതിരി നിർമ്മാണ ഫാക്ടറിയ്‌ക്കുള്ളിൽ 110 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അധികാരികൾ അറിയിച്ചു.

കൊടുങ്കാറ്റിനെ തുടർന്ന് ടെന്നസിയിൽ 3 മരണം സംഭവിച്ചിട്ടുണ്ട്. മൊനെറ്റെയിലും മരണം ഉണ്ടായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൊടുങ്കാറ്റിൽ എഡ്വാർഡ്‌സ് വില്ലെയിലെ ആമസോൺ കമ്പനിയുടെ വെയർഹൗസ്‌ തകർന്നു.നിരവധി പേർ അവിടെ കുടുങ്ങിക്കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം ത്വരിതഗതിയിൽ നടക്കുന്നുണ്ട്. കൊടുങ്കാറ്റിനെ തുടർന്ന് രാജ്യങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടായതിനാൽ പലയിടത്തും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button