Latest NewsInternational

യു.എസിന്റെ പിന്മാറ്റം രാജ്യം സുരക്ഷിതമാക്കാനുള്ള ഇറാഖിന്റെ പ്രാപ്തിയെ സൂചിപ്പിക്കുന്നു’ : പ്രധാനമന്ത്രി അൽ ഖാദിമി

ബാഗ്ദാദ്: ഇറാഖിൽ നിന്നുള്ള വിദേശശക്തികളുടെ സേനാപിൻമാറ്റം സൂചിപ്പിക്കുന്നത് സുരക്ഷ നിലനിർത്താനുള്ള രാജ്യത്തിന്റെ സ്വയംപര്യാപ്തതയാണെന്ന് ഇറാഖ് പ്രധാനമന്ത്രി അൽ ഖാദിമി. യു.എസ്-സഖ്യസേനകളുടെ പിറകിൽ നിന്നുള്ള സൈനിക പിൻമാറ്റത്തെ സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.

നാലുവർഷത്തെ സൈനിക നടപടിക്കു ശേഷമാണ് യു.എസ് നിയന്ത്രിത സഖ്യസേനകൾ ഇറാഖിൽ നിന്നും പിന്മാറുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയെ പൂർണ്ണമായി തുടച്ചു നീക്കിയെന്നും ഇനിയൊരു തിരിച്ചു വരവിന് സാധിക്കാത്ത വിധം അവരെ നശിപ്പിച്ചു എന്നുമാണ് അമേരിക്ക പറയുന്നത്. എന്നാലും, 2500 യു.എസ് സൈനികർ കുറച്ചു കാലം കൂടി ഇറാഖിൽ തുടരുമെന്നാണ് ഔദ്യോഗികമായ അറിയിപ്പ്.

ഇറാഖ് പ്രധാനമന്ത്രി അൽ ഖാദിമിയ്ക്കു നേരെ കഴിഞ്ഞ മാസം വധശ്രമം നടന്നിരുന്നു. ഡ്രോണിൽ ഘടിപ്പിച്ച സ്ഫോടകവസ്തുക്കൾ ഔദ്യോഗിക വസതിയിൽ ഇടിച്ചിറക്കിയായിരുന്നു കൊലപാതകശ്രമം. ആറ് സുരക്ഷാ സൈനികർക്ക് പരിക്കേറ്റെങ്കിലും പ്രധാനമന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button