Latest NewsInternational

വാക്സിൻ നിർബന്ധമാക്കി സർക്കാർ : ഓസ്ട്രിയയിൽ തെരുവിലിറങ്ങി പ്രതിഷേധിച്ച് വൻജനക്കൂട്ടം

വിയന്ന: സർക്കാർ കോവിഡ് വാക്സിൻ നിർബന്ധമാക്കിയതിനെ തുടർന്ന് ഓസ്ട്രിയയിൽ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ഏതാണ്ട് 44,000 പേരാണ് നിർബന്ധിത വാക്സിൻ നയത്തിനെതിരെ പ്രതിഷേധവുമായി റോഡിൽ ഇറങ്ങിയത്.

കോവിഡ് യൂറോപ്പിൽ പടർന്നു പിടിക്കുമ്പോൾ, എല്ലാ രാജ്യങ്ങളും സമ്പൂർണ്ണ കുത്തിവെപ്പ് എന്ന ദൗത്യത്തിൽ മുഴുകിയിരിക്കുകയാണ്. ഓസ്‌ട്രിയൻ ജനസംഖ്യയുടെ ഏതാണ്ട് 68 ശതമാനത്തോളം പേർ രണ്ടു ഡോസ് വാക്സിനും എടുത്തു കഴിഞ്ഞവരാണ്. എന്നിരുന്നാലും, പശ്ചിമ യൂറോപ്യൻ രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറഞ്ഞ വാക്സിനേഷൻ നിരക്കാണ്.

വാക്സിൻ നിർബന്ധമാക്കിയ സർക്കാർ, കുത്തിവെപ്പ് എടുക്കാത്തവരോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഫെബ്രുവരി മുതൽ 14 വയസ്സു കഴിഞ്ഞ എല്ലാവരും വാക്സിൻ എടുത്തിരിക്കണമെന്ന സർക്കാർ തീരുമാനത്തിനെതിരെയാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button