KottayamKeralaNattuvarthaLatest NewsNews

കർട്ടൻ വിൽക്കാനെന്ന വ്യാജേനെയെത്തി മോഷണം : 35 പവന്‍റെ ആഭരണങ്ങൾ മോഷ്ടിച്ചെന്ന് പരാതി

കറ്റോട് വല്യവീട്ടിൽ പടി സാബു ഏബ്രഹാമിന്‍റെ വീട്ടിലാണ് മോഷണം നടന്നത്

തിരുവല്ല: കർട്ടൻ വിൽക്കാനെന്ന വ്യാജേനെയെത്തിയ സംഘം മോഷണം നടത്തിയതായി പരാതി. കറ്റോട് വല്യവീട്ടിൽ പടി സാബു ഏബ്രഹാമിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. കറ്റോട് സ്വദേശിയുടെ വീട്ടിൽ നിന്നു 35 പവന്‍റെ ആഭരണങ്ങൾ ആണ് മോഷണം പോയത്.

ശനിയാഴ്ച വൈകീട്ട് നാലരയോടെ ആണ് കേസിനാസ്പദമായ സംഭവം. ഈ സമയം സാബുവിന്‍റെ മരുമകൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വിടിന്‍റെ ഒന്നാം നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് മോഷണം പോയത്. മരുമകൾ വീടിന്‍റെ താഴത്തെ നിലയിലായിരുന്നു. ഒന്നാം നിലയിലെ ബാൽക്കണിയുടെ വാതിൽ തുറന്ന നിലയിൽ കണ്ടെത്തി.

Read Also : ‘യു.എസ് നിർമിത ആയുധങ്ങൾ അതിർത്തിയിൽ വിന്യസിക്കുന്നു’ : റഷ്യയ്ക്ക് താക്കീതു നൽകി ഉക്രൈൻ

മോഷണത്തിന് പിന്നിൽ അയൽവാസിയുടെ വീട്ടിൽ കർട്ടൻ വിൽപനക്കെത്തിയ സംഘമാണെന്നാണ് സൂചന. വീട്ടിലെ ഷെഡ്ഡിൽ അപരിചിതനായ ഒരാൾ നിൽക്കുന്നത് അയൽവാസിയായ കൊച്ചുമോളുടെ മകൻ ജസ്റ്റിൻ കണ്ടിരുന്നു. ഉടൻ തന്നെ സാബുവിന്‍റെ വീട്ടിലെത്തി ഈ കാര്യം അറിയിച്ചു.

തുടർന്ന് സാബുവിന്‍റെ മരുമകളും കുഞ്ഞുമോളും ചേർന്ന് ഒന്നാം നിലയിലെത്തി നടത്തിയ പരിശോധനയിലാണ് മോഷണം അറിഞ്ഞത്. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button