Latest NewsKeralaNews

‘മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരം’: അബ്ദുറഹിമാന്‍ കല്ലായിക്കെതിരെ പൊലീസ് കേസെടുത്തു

മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നുമായിരുന്നു അബ്ദുറഹിമാന്‍ കല്ലായിയുടെ പരാമര്‍ശം

കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി അധിക്ഷേപിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. പരപ്പനങ്ങാടി സ്വദേശി മുജീബ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളയില്‍ പൊലീസ് കേസെടുത്തത്.

Read Also : യുവാവിന്റെ കാല്‍വെട്ടി മാറ്റി കൊലപ്പെടുത്തിയ സംഭവം: സംഘത്തിലെ ഒരാള്‍ പിടിയില്‍

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിലായിരുന്നു അബ്ദുറഹിമാന്‍ കല്ലായി അധിക്ഷേപ പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രിയുടെ മകള്‍ വീണയും റിയാസും തമ്മിലുള്ള വിവാഹത്തെക്കുറിച്ചാണ് ലീഗ് നേതാവ് അബ്ദുറഹിമാന്‍ കല്ലായി അധിക്ഷേപ പരാമര്‍ശം നടത്തിയത്. മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നുമായിരുന്നു അബ്ദുറഹിമാന്‍ കല്ലായിയുടെ പരാമര്‍ശം.

‘മുന്‍ ഡിവൈഎഫ്ഐ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്, ആരാടോ ഭാര്യ. അത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം’ എന്നായിരുന്നു അബ്ദുറഹിമാന്‍ കല്ലായിയുടെ പരാമര്‍ശം. അതേസമയം വിഷയം വിവാദമായതോടെ മാപ്പ് പറഞ്ഞ് കൊണ്ട് അബ്ദുറഹിമാന്‍ കല്ലായി രംഗത്തെത്തി. ആരെയും വ്യക്തിപരമായോ കുടുംബപരമായോ വേദനിപ്പിക്കാന്‍ ലക്ഷ്യം വച്ചുകൊണ്ടല്ല പറഞ്ഞതെന്നും വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണ് സൂചിപ്പിച്ചതെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button