Latest NewsNewsSaudi ArabiaGulf

വന്‍ ലഹരിമരുന്ന് ശേഖരം, പിടിച്ചെടുത്തത് 8,88,000 ലഹരി ഗുളികകള്‍ : വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

ജിദ്ദ : ഇന്ത്യന്‍ വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു. ജിദ്ദ തുറമുഖത്തു നിന്നാണ് ലഹരി മരുന്ന് ശേഖരം പിടികൂടിയത്. ബാരലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 8,88,000 ലഹരി ഗുളികകള്‍ രാജ്യത്തേക്ക് കടത്താനുള്ള ശ്രമമാണ് ജിദ്ദ പോര്‍ട്ട് കസ്റ്റംസ് അധികൃതര്‍ തടഞ്ഞത്. സൗദി സകാത്ത് ആന്‍ഡ് ടാക്‌സ്, കസ്റ്റംസ് അതോറിറ്റിയും വിവിധ സുരക്ഷാ വിഭാഗവും ചേര്‍ന്നാണ് അനധികൃതമായി കടത്താന്‍ ശ്രമിച്ച ചരക്ക് കണ്ടെത്തിയത്.

Read Also : അമ്മയെയും പെങ്ങളെയും തിരിച്ചറിയണം: ലീഗ് നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി

രാജ്യത്തുടനീളമുള്ള തുറമുഖ കേന്ദ്രങ്ങളില്‍ കസ്റ്റംസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത് തുടരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അടുത്തിടെ, ജിസാന്‍, നജ്റാന്‍, അസീര്‍ എന്നിവിടങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥര്‍ 352 കിലോ ഹാഷിഷും 54,368 കിലോ ഖത്തും പിടിച്ചെടുത്തിരുന്നു. 30 സൗദികളും 33 വിദേശികളും ഉള്‍പ്പെടെ 63 പേരെ പിടികൂടിയതായി ബോര്‍ഡര്‍ ഗാര്‍ഡ് വക്താവ് ലഫ്. കേണല്‍ മിസ്ഫര്‍ അല്‍ ഖുറൈനി പറഞ്ഞു, ഇവരില്‍ 23 പേര്‍ യെമനികളും 10 പേര്‍ എത്യോപ്യക്കാരുമാണ്.

ലഹരിമരുന്ന് കടത്തുകാരെ പിടികൂടാന്‍ വിവരങ്ങള്‍ നല്‍കി അധികൃതരെ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് സൗദി സര്‍ക്കാര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് 1910 എന്ന നമ്പറിലോ അല്ലെങ്കില്‍ 00966114208417 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button