AlappuzhaKeralaNattuvarthaLatest NewsNews

പെ​ട്രോ​ൾ പ​മ്പി​ന് എ​തി​ർ​വ​ശത്തെ വൈദ്യുത പോ​സ്റ്റി​നു തീ​പി​ടി​ച്ചു : സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

പോ​സ്റ്റി​ലെ കേ​ബി​ളി​ന് തീ​പി​ടി​ച്ചു പ​ട​രു​ക​യാ​യി​രു​ന്നു

ആ​ല​പ്പു​ഴ: പാ​തി​ര​പ്പ​ള്ളി പെ​ട്രോ​ൾ പ​മ്പി​ന് എ​തി​ർ​വ​ശത്തെ വൈദ്യുത പോ​സ്റ്റി​നു തീ​പി​ടി​ച്ചു. പോ​സ്റ്റി​ലെ കേ​ബി​ളി​ന് തീ​പി​ടി​ച്ചു പ​ട​രു​ക​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യ്ക്കു സ​മീ​പമാണ് തീപിടിച്ചത്. തുടർന്ന് പ്ര​ദേ​ശ​ത്ത് അ​രമ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തത​ട​സം നേരിട്ടു.

തൊ​ട്ട​ടു​ത്തു​ള്ള പെ​ട്രോ​ൾ പ​മ്പി​ൽ നി​ന്നും ഫ​യ​ർ എ​ക്സി​റ്റിം​ഗ്യു​ഷ​ർ ഉ​പ​യോ​ഗി​ച്ച് സ​മീ​പ​ത്തു​ള്ള​വ​ർ തീ​യ​ണ​ക്കാ​ൻ ശ്രമം നടത്തി. എന്നാൽ ഫലമുണ്ടായി​ല്ല. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു സ്റ്റേ​ഷ​നി​ൽ വിവരം അറിയിക്കുകയായിരുന്നു.

Read Also : അരി കുതിർക്കണ്ട, എളുപ്പത്തിൽ വെറും അരമണിക്കൂർ കൊണ്ട് അപ്പം തയ്യാറാക്കാം

തുടർന്ന് സ്റ്റേഷനിൽ നി​ന്നും അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ (ഗ്രേ​ഡ്) കെ. ​തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു ഓ​ഫീസ​ർ​മാ​രാ​യ എ.​ജെ. ബ​ഞ്ച​മി​ൻ, ഡി. ​മ​നു, ആ​ർ. സ​ന്തോ​ഷ്, ടി.​ടി. സ​ന്തോ​ഷ് എ​ന്നി​വ​ർ മി​നി വാ​ട്ട​ർ മി​സ്റ്റ് വാ​ഹ​ന​ത്തി​ൽ എ​ത്തി തീ​യ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. സമയോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button