Latest NewsKeralaNews

ഗവർണർ ആണ് ശരി, കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ നിയമനം നിയമവിരുദ്ധം: ഹരീഷ് വാസുദേവൻ

കൊച്ചി : 60 വയസ്സ് കഴിഞ്ഞ ആളെ കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ വൈസ് ചാൻസലർ ആയി നിയമിച്ച ഉത്തരവ് നിയമവിരുദ്ധമാണെന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പലപ്പോഴും കേന്ദ്ര സർക്കാരിന് വേണ്ടി രാഷ്ട്രീയം കളിച്ചിട്ടുണ്ട്. എന്നാൽ, കണ്ണൂർ യൂണിവേഴ്‌സിറ്റി നിയമനത്തിന്റെ കാര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ശരിയെന്ന് ഹരീഷ് വാസുദേവൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ VC യെ നിയമിക്കുമ്പോൾ പ്രായപരിധി യൂണിവേഴ്‌സിറ്റി ആക്ടിലെ ഒമ്പതാം വകുപ്പിൽ വ്യക്തമാണ്. 60 വയസ്സിനു മേൽ പ്രായമുള്ള ആരെയും VC ആയി നിയമിക്കരുത് എന്ന നിയന്ത്രണം നിയമത്തിൽ വ്യക്തമാണ്. ഒരിക്കൽ VC ആയ ആളിനു ഒരിക്കൽക്കൂടി പുനർനിയമനത്തിനു അർഹത ഉണ്ടെന്ന് 10 ആം വകുപ്പ് പറയുമ്പോഴും 9 ആം വകുപ്പിലെ പ്രായപരിധിക്ക് ഇളവില്ല. “പുനർനിയമന”ത്തിന് “നിയമന”ത്തിലെ മാനദണ്ഡങ്ങൾ ബാധകം അക്കേണ്ടതില്ല എന്നും ആക്ടിൽ എവിടെയും പറയുന്നില്ല, പുനർനിയമനത്തിനു പ്രത്യേക വ്യവസ്ഥകളും ഇല്ല.പ്രത്യേകമായി ആക്റ്റ് കൊടുക്കാത്ത ഒരാധികാരവും മന്ത്രിസഭയ്ക്കോ സർക്കാരിനോ കിട്ടുന്നുമില്ല. Section.10 ഒരു Notwithstanding ക്ളോസും അല്ല. അതായത്, നിയമത്തിൽ ഒട്ടും അവ്യക്തത ഇല്ല. പുനർനിയമനവും നിയമനവും യൂണിവേഴ്‌സിറ്റി ആക്ടിൽ രണ്ടല്ല.

Read Also  :  കാലടി പാലത്തില്‍ കാല്‍നട യാത്ര ഉള്‍പ്പെടെ ഗതാഗത നിരോധനം

60 വയസ്സ് കഴിഞ്ഞ ആളെ VC ആയി നിയമിച്ച ഉത്തരവ് നിയമവിരുദ്ധമാണ്.
നിയമനത്തിൽ ഗവർണർക്ക് പ്രത്യേകാധികാരങ്ങൾ ഇല്ല. ക്യാബിനറ്റ് പറയുന്നത് അനുസരിക്കുക. അത് ചെയ്യേണ്ടത് ഗവർണറുടെ ഭരണഘടനാ ബാധ്യത ആണ്. അത് ചെയ്ത ശേഷം സ്വന്തം അഭിപ്രായം പറയരുത്, നിയമവിരുദ്ധത കണ്ടാൽ ചൂണ്ടിക്കാണിക്കരുത് എന്നു ഭരണഘടനയോ നിയമമോ ഗവർണ്ണറേ വിലക്കുന്നില്ല. സർക്കാർ ഉദ്യോഗസ്ഥർക്ക് അഭിപ്രായപ്രകടനത്തിന് സർവീസ് റൂളിൽ വിലക്കുണ്ട്, മന്ത്രിമാർക്ക് പോലും കൂട്ടുത്തരവാദിത്തം ഉണ്ട്. ഗവർണ്ണർക്ക് ഇല്ല.

ചാൻസിലർ പോസ്റ്റ് മുഖ്യമന്ത്രി എടുത്തോളൂ എന്നു പറയുന്നതിന്റെ പിന്നിൽ രാഷ്ട്രീയമാണെങ്കിലും, ഇക്കാര്യത്തിൽ വസ്തുതാപരമാണ്. ഈ ഗവർണർ ശ്രീ.ആരിഫ് മുഹമ്മദ് ഖാൻ പലപ്പോഴും കേന്ദ്രസർക്കാരിനു വേണ്ടി രാഷ്ട്രീയം കളിക്കുന്നുണ്ട് എന്നു പരസ്യമായി ഞാൻ വിമർശിച്ചിട്ടുണ്ട്. എന്നാൽ കണ്ണൂർ യൂണിവേഴ്‌സിറ്റി നിയമനത്തിന്റെ കാര്യത്തിൽ ഗവർണർ ആണ് ശരി.

Read Also  : ‘ഉക്രൈനെ റഷ്യ ആക്രമിച്ചാൽ ജി7 രാഷ്ട്രങ്ങൾ ഒറ്റക്കെട്ടായി നിന്നെതിർക്കും’ : യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്

സർക്കാരിന് നിയമസഭയിൽ ഭൂരിപക്ഷം ഉണ്ട്. ഓർഡിനൻസ് കൊണ്ടുവരാനുള്ള അധികാരമുണ്ട്. യൂണിവേഴ്‌സിറ്റി ആക്ടിലെ 9 ആം നിയമത്തിൽ ഒരു പ്രൊവൈസോ കൊണ്ടുവന്ന ശേഷം 60 വയസ് കഴിഞ്ഞായാളെ VC ആക്കാൻ ശുപാർശ ചെയ്താൽ ലോകത്ത് ആർക്കും അത് നിയമവിരുദ്ധം എന്നു പറയാനാകില്ല. അത് ചെയ്യാൻ ഇടതുപക്ഷ സർക്കാരിന് മുന്നിൽ എന്താണ് തടസം എന്നു മനസിലാകുന്നുമില്ല? എഴുതിവെച്ച നിയമം എല്ലാവർക്കുമെന്ന പോലെ സർക്കാരിനും ബാധകമാണ്. അത് നടപ്പാക്കേണ്ടത് റൂൾ ഓഫ് ലോ ഉറപ്പ് വരുത്തേണ്ടത് ഭരണഘടന നിലനിൽക്കേണ്ടത് പോലുള്ള അത്യാവശ്യമാണ്. അവസരസമത്വം നടപ്പാക്കേണ്ടത് സ്റ്റേറ്റിന്റെ ബാധ്യതയാണ്.

Read Also  : നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ : യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കി

നുണ മാത്രം പറയുന്ന ഏതെങ്കിലുമൊരു സംഘിയെക്കൊണ്ടു വസ്തുതാപരമായ ഒരു വിമർശനം ഉന്നയിപ്പിക്കുക എന്നത് ഇക്കാലത്ത് ഒഴിവാക്കേണ്ട കാര്യമാണ്. അതയാളുടെ മറ്റു വിമര്ശനങ്ങളെയും ജനമധ്യത്തിൽ സാധൂകരിക്കാൻ ഇടയാക്കും. ആ രാഷ്ട്രീയ ജാഗ്രത കാണിക്കാത്തത് സർക്കാരിന്റെ വീഴ്ചയാണ്.
തിരുത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button