Latest NewsIndiaNews

ഈ മാസം മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും സന്ദര്‍ശനം നടത്തും: മഹാപഞ്ചായത്തുകള്‍ തുടരുമെന്ന് രാകേഷ് ടികായത്

ഡൽഹി: മഹാപഞ്ചായത്തുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും സന്ദര്‍ശനം നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. ഈ മാസം 19ന് മഹാരാഷ്ട്രയിലും 17ന് തമിഴ്‌നാട്ടിലും എത്തുമെന്നും സര്‍ക്കാര്‍ തന്ന ഉറപ്പുകളിലെ പുരോഗതി വിലയിരുത്താന്‍ കിസാന്‍ മോര്‍ച്ച ജനുവരി പതിനഞ്ചിന് വീണ്ടും യോഗം ചേരുമെന്നും ടികായത് വ്യക്തമാക്കി.

സമരങ്ങള്‍ അവസാനിപ്പിച്ചെങ്കിലും കര്‍ഷകരുടെ ആവശ്യങ്ങള്‍ അനുസരിച്ച് വിവിധയിടങ്ങളില്‍ യോഗം ചേരുമെന്നും മഹാപഞ്ചായത്തുകള്‍ നടത്തുമെന്ന് രാകേഷ് ടികായത് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളിലെത്തുന്നത്. എല്ലാ വര്‍ഷവും 10 ദിവസത്തെ കിസാന്‍ ആന്ദോളന്‍ മേള നടത്താനും കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button