KeralaLatest NewsNewsPen VishayamWriters' Corner

അത്രയും ലൈംഗിക ദാരിദ്ര്യം പിടിച്ചു നടക്കുന്നവരാണോ നമ്മുടെ പുരുഷകവികൾ? അജീഷ് ദാസനു മറുപടിയുമായി മൃദുല ദേവി

കേരളത്തിലെ ഇപ്പോഴത്തെ പെൺകവികളിൽ 99% വും നല്ല എഴുത്തുകാരികളേയല്ല!!

വൈക്കം:  പി. കൃഷ്ണപിള്ള സ്മാരക ലൈബ്രറിയിൽ മീരബെന്റെ പെൺമൊണോലോഗുകൾ എന്ന ആദ്യ കവിതാ സമാഹാരത്തിൻ്റെ പ്രകാശന ചടങ്ങിൽ സ്ത്രീ എഴുത്തുകാരെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ച കവിയും ഗാനരചയിതാവുമായ അജീഷ് ദാസന് മറുപടിയുമായി എഴുത്തുകാരി മൃദുല ദേവി.

‘കേരളത്തിലെ ഇപ്പോഴത്തെ പെൺകവികളിൽ 99% വും നല്ല എഴുത്തുകാരികളേയല്ല. അഥവാ ഇനി ആരെങ്കിലും എഴുതിയാൽ തന്നെ ഇവിടുത്തെ പ്രമുഖ ആൺ കവികൾ ഉടനെ അവരുടെ ഇൻബോക്സിൽ ചെല്ലുകയായി.പിന്നെ അവരുടെ എഴുത്തിനെ വല്ലാതങ്ങു പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളെ മാധവികുട്ടി ആക്കാം, സുഗതകുമാരി ആക്കാം എന്നൊക്കെ ഉള്ള വാഗ്ദാനങ്ങൾ നൽകുന്നു, ഈ വാഗ്ദാനങ്ങളിൽ കുടുങ്ങി പെൺകവികൾ 99% വും ഇവരുടെ പുറകെ പോകുന്നു. അങ്ങനെ പ്രമുഖ പെൺ കവികൾ ഇവിടെ ഇല്ലാതാകുന്നു’- എന്നായിരുന്നു അജീഷ് ദാസൻ പ്രസംഗത്തിൽ പറഞ്ഞത്. അത്രയും ലൈംഗിക ദാരിദ്ര്യം പിടിച്ചു നടക്കുന്നവരാണോ നമ്മുടെ പുരുഷ കവികൾ എന്നാണു അജീഷ് പറഞ്ഞതിന്റെ അർഥം എന്ന് മൃദുല ദേവി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

read also: ആൾ ഇല്ല, ചാനല്‍ നിര്‍ത്തിയാലോ എന്ന ആലോചനയിൽ സീമ ജി നായര്‍: തുറന്നു പറഞ്ഞ് സീമയുടെ മകന്‍

കുറിപ്പ് പൂർണ്ണ രൂപം

അജീഷ് ദാസൻ പറഞ്ഞത് വിയോജിപ്പ് ആണെന്നും അതിനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും പറഞ്ഞു വരുന്നവർ അറിയാൻ എഴുതുന്നത്. ആൺ കവികൾ ഇൻബോക്സിൽ പെൺകവികളുടെ അടുത്തുചെന്ന് മാധവിക്കുട്ടി ആക്കാം, സുഗത കുമാരി ആക്കാം എന്ന് പറയുന്നു. അപ്പോൾ പെണ്ണുങ്ങൾ വീഴുന്നു. പിന്നെ പെണ്കവികൾ തീരുന്നു എന്നാണല്ലോ പ്രസ്താവന. അപ്പോൾ ആൺകവികൾ എല്ലാവരും അവരുടെ പുരുഷ ആയുധം എടുത്തുകൊണ്ടു ഇൻബോക്സിൽ പെൺ കവികളെ തേടി ചെല്ലാറുണ്ട് എന്നത് സത്യമാണെന്ന് നിങ്ങൾ സമ്മതിക്കുന്നുഎന്നത് തിരിച്ചറിയുക..ഈ പ്രസ്താവന പുരുഷന്മാർക്കെതിരെ ഉള്ള ആരോപണം കൂടിയല്ലേ. അത്രയും ലൈംഗിക ദാരിദ്ര്യം പിടിച്ചു നടക്കുന്നവരാണ് നമ്മുടെ പുരുഷ കവികൾ എന്ന് കൂടി അജീഷ് ദാസനെ പിന്തുണയ്ക്കുന്നവർ സമ്മതിക്കുന്നുണ്ട്.
രണ്ട് വരി കവിത പ്രസിദ്ധീകരിച്ചു കിട്ടാൻ ഉടുതുണി ഉരിയുന്നവർ ആണ് സ്ത്രീ കവികൾ എന്നാണ് അജീഷിന്റെ പ്രസ്താവന പൊളിച്ചെഴുതിയാൽ കിട്ടുന്നത്. ഏതു സ്ത്രീയാണ് അങ്ങനെ ഉടുതുണി ഉരിഞ്ഞു സാംസ്‌കാരികത നേടിയത്?
അവസാനം ഉടുതുണി ഉരിയുകയും ചെയ്യും, സ്ത്രീകവിത എഴുത്ത് തീരുകയും ചെയ്യും. അപ്പോഴും ആ പുരുഷ ആയുധ ധാരികൾ അടുത്ത ഇൻബോക്സ് ലക്ഷ്യം വച്ച് നടക്കുന്നുണ്ട് എന്ന് തന്നെയാണ് അതിന്റെ അർത്ഥം. സപ്പോർട് ചെയ്യുന്നവർ ചിന്തിക്കുക കേരളത്തിലെ കവിതയെഴുത്തിന്റെ ലോകം അങ്ങനെ നിർവചിക്കപ്പെടേണ്ടതാണോ? ഇനി സപ്പോർട്ട് ചെയ്യുന്നവർ അത്തരം ആയുധ ധാരികൾ ആണെങ്കിൽ ഈ പോസ്റ്റ്‌ വിട്ടുകളയുക. നിങ്ങള്ക്ക് അജീഷ് ദാസിനെ പിന്തുണയ്ക്കുവാനുള്ള ധാർമികതയുണ്ട്.

🙏

 

https://www.facebook.com/mruduladevi.sasidharan/posts/2186826038140431

shortlink

Related Articles

Post Your Comments


Back to top button