KeralaLatest NewsNews

എംവി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും

കണ്ണൂര്‍ ജില്ലയിലെ എടക്കാട് മണ്ഡലത്തില്‍ നിന്നും പതിനൊന്നാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്

കണ്ണൂര്‍: എംവി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും. കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ എംവി ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.

2019ല്‍ അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് എംവി ജയരാജന്‍ ജില്ലാ സെക്രട്ടറിയായത്. പി ജയരാജന്‍ വടകര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സാഹചര്യത്തിലായിരുന്നു സ്ഥാനം ഒഴിഞ്ഞത്.

Read Also : സംസ്ഥാനത്ത് പുതിയ കരിയര്‍ നയം: പഠനം പൂര്‍ത്തിയാക്കിയവരെ ഘട്ടംഘട്ടമായി തൊഴില്‍ മേഖലയില്‍ എത്തിക്കുക ലക്ഷ്യമെന്ന് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ എടക്കാട് മണ്ഡലത്തില്‍ നിന്നും പതിനൊന്നാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം, മൂന്നുദിവസമായി നടക്കുന്ന കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button