Latest NewsUAENewsInternationalGulf

പുതിയ വാരാന്ത്യ അവധി: ഷാർജയിലെ സ്‌കൂളുകൾക്ക് ഇനി മൂന്ന് ദിവസം അവധി

ഷാർജ: ഷാർജയിലെ സ്‌കൂളുകൾക്ക് ഇനി മൂന്ന് ദിവസത്തെ അവധി. യുഎഇയിൽ പുതിയ വാരാന്ത്യ അവധി പ്രഖ്യാപിച്ചതിനെ തുടർന്നാണ് തീരുമാനം. വെള്ളി, ശനി, ഞായർ എന്നിങ്ങനെ മൂന്ന് ദിവസം ഇനി ഷാർജയിലെ സ്‌കൂളുകൾക്ക് അവധിയായിരിക്കും.

Read Also: ‘ഞാൻ ഒരു ഹിന്ദുവാണ് , ഹിന്ദുക്കൾ അധികാരത്തിൽ വരണം, ഈ രാജ്യം ഹിന്ദുക്കളുടേതാണ്’ – രാഹുൽ ഗാന്ധി

എമിറേറ്റിലെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. 2022 ജനുവരി 1 മുതൽ പുതിയ വാരാന്ത്യം പ്രാബല്യത്തിൽ വരുമെന്ന് ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി ട്വിറ്ററിലൂടെ അറിയിച്ചു. കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. മറ്റെല്ലാ എമിറേറ്റുകളിലെയും സർക്കാർ ജീവനക്കാർക്ക് രണ്ടര ദിവസത്തെ വാരാന്ത്യം ഉണ്ടായിരിക്കും, വെള്ളിയാഴ്ച പകുതി ദിവസത്തെ അവധിയായിരിക്കും. എന്നാൽ ഷാർജയിൽ മൂന്ന് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക.

Read Also: സായുധ സേനാ ദിനം: പ്രതിരോധ, സുരക്ഷാ വിഭാഗം മേധാവികൾക്ക് വിരുന്നൊരുക്കി ഒമാൻ ഭരണാധികാരി

shortlink

Related Articles

Post Your Comments

Related Articles


Back to top button