KeralaLatest News

കാൽ തളർന്ന നിഷയ്ക്ക് 6 കുഞ്ഞുങ്ങൾ: അമ്മയും 15 കാരിയായ മൂത്ത മകളും പോലീസ് കസ്റ്റഡിയിൽ, അനാഥരാകുന്നത് 4 പിഞ്ചു കുഞ്ഞുങ്ങൾ

അച്ഛൻ തന്നെ പൊക്കിൾക്കൊടി മുറിച്ചു. അമ്മ തന്നെയാണ് കുഞ്ഞിനെ കുളിപ്പിച്ചത്. ഒരേ മുറിയിൽ കിടന്ന മക്കൾ വീട്ടിൽ കുഞ്ഞുണ്ടായ വിവരം അറിയുന്നത് പിറ്റേന്നു രാവിലെയാണ്.

കോട്ടയം: മൂന്ന് ദിവസം പ്രായമുള്ള നവജാത ശിശുവിനെ വെള്ളത്തിൽ മുക്കിക്കൊന്ന കേസിൽ അമ്മയും മൂത്ത സഹോദരിയും പോലീസ് കസ്റ്റഡിയിലേക്ക് പോകുമ്പോൾ അനാഥരാകുന്നത് ഒരു കൂരയ്ക്കു കീഴിൽ അച്ഛനും അമ്മയ്ക്കുമൊപ്പം കഴിഞ്ഞിരുന്ന 4 കുഞ്ഞുങ്ങൾ. അമ്മ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഭർത്താവ് പുറത്തു കാവലിരിക്കുന്നു. അമ്മയെ സഹായിച്ചതിന് 15 വയസ്സുള്ള മകളെ ഇന്നലെ കേസിൽ രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തു. ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുൻപിൽ ഹാജരാക്കിയ പെൺകുട്ടിയെ കോഴിക്കോട്ടെ പെൺകുട്ടികൾക്കായുള്ള ഒബ്‌സർവേഷൻ ഹോമിലേക്കു മാറ്റി.

ആറാമത്തെ കുഞ്ഞിനെ ജനിച്ചു മൂന്നാം ദിവസം കന്നാസിലെ വെള്ളത്തിൽ മുക്കിക്കൊന്നതിനാണ് അമ്മയെ നേരത്തെ അറസ്റ്റ് ചെയ്തത്. അമ്മയുടെ നിർബന്ധ പ്രകാരമാണ് കുഞ്ഞിനെ കന്നാസിലെ വെള്ളത്തിൽ ഇട്ടതെന്നു പെൺകുട്ടി മൊഴി നൽകി. ‘കുഞ്ഞിനെ വെള്ളത്തിൽ മുക്കാൻ അമ്മ ആവശ്യപ്പെട്ടു. അതു വേണോ അമ്മേ എന്നു പല പ്രാവശ്യം ചോദിച്ചു. കുഞ്ഞിനെ നീ വളർത്തുമോ എന്ന് അമ്മ തിരികെ ചോദിച്ചു’ ഇതാണ് 10ാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി പോലീസിനു നൽകിയ മൊഴി.ഇടതുകാലിനു ശേഷിയില്ലാത്ത തനിക്ക് ആറാമതൊരു കുട്ടിയെ കൂടി വളർത്താനുള്ള സാമ്പത്തികം ബുദ്ധിമുട്ടും അപമാനവും ഭയന്നാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് അമ്മ നൽകിയ മൊഴി.

ഇവരുടെ രണ്ടാമത്തെ മകൻ അഞ്ചാം ക്ലാസിലും മൂന്നാമത്തെ മകൾ രണ്ടാം ക്ലാസിലും നാലാമത്തെ മകൾ എൽകെജിയിലുമാണു പഠിക്കുന്നത്. അഞ്ചാമത്തെ മകനു 2 വയസ്സാണ് പ്രായം. പെൺകുട്ടികൾ വണ്ടൻപതാലിലെ സംരക്ഷണ കേന്ദ്രത്തിലും മൂത്ത ആൺകുട്ടി ഇഞ്ചിയാനിലുള്ള സംരക്ഷണ കേന്ദ്രത്തിലും 2 വയസ്സുകാരൻ തോട്ടയ്ക്കാട്ടെ ശിശുഭവനിലുമാണ് ഇപ്പോഴുള്ളത്.കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 2 മണിക്ക് വീട്ടിൽ വച്ചാണു പ്രസവിച്ചത്. അച്ഛൻ തന്നെ പൊക്കിൾക്കൊടി മുറിച്ചു. അമ്മ തന്നെയാണ് കുഞ്ഞിനെ കുളിപ്പിച്ചത്. ഒരേ മുറിയിൽ കിടന്ന മക്കൾ വീട്ടിൽ കുഞ്ഞുണ്ടായ വിവരം അറിയുന്നത് പിറ്റേന്നു രാവിലെയാണ്.

സംഭവ സമയത്ത് നിഷയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസിയായ സ്ത്രീ എത്തിയപ്പോൾ വീട്ടിൽ എല്ലാവർക്കും കോവിഡ് ആണെന്നും പറഞ്ഞ് ഇവർ തിരിച്ചയക്കുകയായിരുന്നു. സംശയം തോന്നിയ അയൽവാസി ആശാവർക്കറെ വിവരമറിയിച്ചു. ആശാവർക്കർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി വീട്ടിലെത്തിയപ്പോഴാണ് പ്രസവം നടന്നതായി മനസിലായത്. തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

യുവതിക്ക് ഇടതു കാലിനു ശേഷിയില്ല. മൂത്ത മകളാണ് ഇളയവരെ പരിചരിക്കുന്നതടക്കം വീട്ടു ജോലികൾ ചെയ്തിരുന്നത്. ഒരു മുറിയും അടുക്കളയും ശുചിമുറിയും മാത്രമുള്ള വാടക വീട്ടിലായിരുന്നു ഇവർ 6 പേരും താമസം. കഴിഞ്ഞ എട്ടാം തീയതിയായിരുന്നു ദാരുണമായ സംഭവം. ക്രമരഹിതമായി ആർത്തവം ഉണ്ടാവുന്നതിനാൽ ഗർഭിണിയായെന്ന കാര്യം മാസങ്ങൾ കഴിഞ്ഞാണ് തിരിച്ചറിഞ്ഞതെന്നാണു യുവതിയുടെ മൊഴി.ഇടക്കുന്നം മുക്കാലിയിൽ മൂത്തേടത്തുമലയിൽ സുരേഷിനും നിഷയ്ക്കും ഞായറാഴ്ച ജനിച്ച കുഞ്ഞിനെയാണ് മരിച്ചനിലയിൽ കണ്ടത്. നിഷയും കുട്ടികളും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.

പെയിന്റിങ് തൊഴിലാളിയായ ഭർത്താവ് സുരേഷ് പണിക്കു പോയിരുന്നു. 15, അഞ്ച്, മൂന്ന് വയസ്സുകൾ വീതമുള്ള മൂന്നുപെൺകുട്ടികളും, ഒൻപത്, ഒന്നര വയസ്സ് വീതമുള്ള രണ്ട് ആൺകുട്ടികളുമാണ് സുരേഷിനും നിഷയ്ക്കും ഉള്ളത്. ഒരുമുറിയും അടുക്കളയും ശൗചാലയവും മാത്രമുള്ള വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. അയൽവാസികളുമായി വലിയ ബന്ധമില്ലാതിരുന്ന ഇവർ ഗർഭിണിയായിരുന്നതും കുട്ടിയുണ്ടായ വിവരവും അയൽവാസികളിൽ നിന്ന് മറച്ച് വെച്ചിരുന്നു. കുടുംബത്തിലെ ഏഴുപേർ അഞ്ചുവർഷമായി കഴിഞ്ഞിരുന്നത് ഒരു മുറിയും അടുക്കളയും മാത്രമുള്ള വാടക വീട്ടിലാണ്.

ഇതിനുള്ളിൽ തന്നെയുള്ള ശുചിമുറിയിലാണ് നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. തിരുവല്ല സ്വദേശിയായ സുരേഷും മുണ്ടക്കയം സ്വദേശിയായ നിഷയും അഞ്ചുവർഷം മുൻപാണ് ഇവിടെ വാടകയ്ക്ക് താമസിക്കാനെത്തുന്നത്. ദമ്പതിമാരും അഞ്ചുമക്കളും അടങ്ങുന്ന കുടുംബത്തിലെ ഏക വരുമാന ആശ്രയം സുരേഷായിരുന്നു. നിഷയുടെ ഇടതുകാലിന് ജന്മനാശേഷിക്കുറവുള്ളതിനാൽ വീട്ടിലെ ജോലികൾ ചെയ്തിരുന്നത് പതിനഞ്ചുകാരിയായ മൂത്ത മകളാണ്. കുടുംബത്തിലേക്ക് ആവശ്യമുള്ളപ്പോൾ ഭക്ഷ്യസാധനങ്ങളും മറ്റും എത്തിച്ചിരുന്നതായി വാർഡംഗം പറഞ്ഞു. കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽനിന്ന് ഭക്ഷണസാധനങ്ങളും മറ്റും വീട്ടിലെത്തിച്ച് നൽകിയിരുവെന്ന് അദ്ധ്യാപകർ പറയുന്നു.

നിഷ ഗർഭിണിയായിരുന്ന വിവരം അയൽവാസികളിൽനിന്നും സ്‌കൂളിലെ അദ്ധ്യാപകരോടും മറച്ചുവെച്ചിരുന്നു. വീട്ടിൽ നിന്ന് കുട്ടിയുടെ കരച്ചിൽ കേട്ട് അയൽവാസിയായ രമ്യ ബിനു കാര്യം അന്വേഷിച്ചപ്പോൾ പൂച്ച കരയുന്നതാണെന്നായിരുന്നു വീട്ടുകാരുടെ മറുപടി. വീണ്ടും കരച്ചിൽ കേട്ട് സംശയം തോന്നിയ ഇവർ അയൽവാസിയോട് കാര്യം പറഞ്ഞു. പിന്നീട് വാർഡിലെ ആശാവർക്കർ ശാലിനിയെ സംഭവം അറിയിച്ചു.

ആശാവർക്കർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വീട്ടിൽ പ്രസവം നടന്നതായുള്ള സംശയം ആരോഗ്യപ്രവർത്തകരെ അറിയിച്ചു. തുടർന്ന് ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം ശൗചാലയത്തിൽ കണ്ടെത്തുന്നത്. അമ്മയും സഹോദരയും നിയമവഴിയിലേക്ക് പോവുകയും അച്ഛൻ മൂകസാക്ഷിയാവുകയും ചെയ്യുന്നതോടെ അനാഥരാകുന്നത് 4 കുരുന്നുകളാണ്. വക്കീൽ ഓഫിസിൽ ഗുമസ്തനായി ജോലി ചെയ്തിരുന്നയാളാണ് അച്ഛൻ. വീടു പുലർത്താൻ വരുമാനം തികയാതെ വന്നതോടെ കൂലിപ്പണിക്കു പോവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button