Latest NewsIndia

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു

നുഴഞ്ഞു കയറിയ ഹാക്കർമാർ ബിറ്റ് കോയിൻ നിയമവിധേയമാക്കിയെന്നും ട്വീറ്റ് ചെയ്തു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. പ്രധാനമന്ത്രിയുടെ അക്കൗണ്ടിൽ നുഴഞ്ഞു കയറിയ ഹാക്കർമാർ ബിറ്റ് കോയിൻ നിയമവിധേയമാക്കിയെന്നും ട്വീറ്റ് ചെയ്തു.

ഞായറാഴ്ച പുലർച്ചെയായിരുന്നു സംഭവം. തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിനെ വിവരമറിയിക്കുകയും ട്വിറ്റർ പ്രശ്നം പരിഹരിച്ച് അക്കൗണ്ട് പുനഃസ്ഥാപിക്കുകയും ചെയ്തു.

ഒരുമണിക്കൂർ നേരത്തേക്കാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. ഈ സമയത്തു വന്ന ട്വീറ്റുകൾ അവഗണിക്കണമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സംഭവത്തിൽ ട്വിറ്ററിന് പുറമെ പ്രധാനമന്ത്രിയുടെ ഓഫീസും അന്വേഷണം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button