KeralaLatest NewsNews

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ റെയ്ഡില്‍ നിര്‍ണ്ണായക വിവരങ്ങള്

ചോദ്യം ചെയ്യാന്‍ ഡല്‍ഹിയിലേയ്ക്ക് വിളിപ്പിക്കുമെന്ന് സൂചന

കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ റെയ്ഡില്‍ നിന്ന് വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം ഉപയോഗിച്ചതായി തെളിയിക്കുന്ന രേഖകള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നും ഇഡി പിടികൂടി. വിദേശത്ത് സ്വത്തുവകകള്‍ ഉണ്ടെന്ന് തെളിയിക്കുന്ന രേഖകളും ഇഡി കണ്ടെത്തി. കൂടാതെ നിര്‍ണ്ണായക വിവരങ്ങള്‍ അടങ്ങുന്ന ഡിജിറ്റല്‍ ഉപകരണങ്ങളും ഇവിടെ നിന്നും ഇഡി പിടിച്ചെടുത്തിട്ടുണ്ട്.

കേരളത്തിലെ നാലിടങ്ങളിലായിരുന്നു എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. കണ്ണൂര്‍ പെരിങ്ങത്തൂരില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷഫീഖിന്റെ ഓഫീസ്, പെരുമ്പടപ്പ് പിഎഫ്ഐ പ്രസിഡന്റ് അബ്ദുള്‍ റസാഖിന്റെ മലപ്പുറത്തെ വീട്, അഷ്റഫ് എംകെയുടെ എറണാകുളത്തെ വീട്, അഷ്റഫ് ഖാദറിന്റെ മൂന്നാറിലെ മാങ്കുളത്തെ വില്ല, ഓഫീസ് എന്നിവടങ്ങളിലാണ് ഇഡി റെയ്ഡ് നടന്നത്. ഇവരെ ചോദ്യം ചെയ്യാന്‍ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുമെന്ന് ഇഡി അറിയിച്ചിട്ടുണ്ട്.

ഡിസംബര്‍ എട്ടിനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. പരിശോധനാ സമയത്ത് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ഭീഷണിയുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും സ്ഥലത്തെത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button