ThiruvananthapuramKeralaNattuvarthaLatest NewsNewsCrime

യുവാവിന്റെ കാല്‍ വെട്ടിയെടുത്ത് കൊലപ്പെടുത്തിയ സംഭവം: മൂന്നു പേര്‍ പിടിയില്‍, സംഘത്തില്‍ 11 പേരെന്ന് പൊലീസ്

ഇന്നലെയായിരുന്നു അക്രമി സംഘം സുധീഷിനെ ബന്ധുവീട്ടില്‍ കയറി വെട്ടിയത്

തിരുവനന്തപുരം: പോത്തന്‍കോട് യുവാവിന്റെ കാല്‍വെട്ടി മാറ്റി കൊലപ്പെടുത്തിയ സംഘത്തിലെ മൂന്ന് പേര്‍ പിടിയില്‍. ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ രഞ്ജിത്ത്, ശാസ്തവട്ടം സ്വദേശികളായ നന്ദീഷ്, നിധീഷ് എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന് കാരണം ഗുണ്ടാപ്പക ആണെന്നും സംഘത്തില്‍ പതിനൊന്നുപേര്‍ ഉണ്ടായിരുന്നുവെന്നും റൂറല്‍ എസ്പി പി.കെ. മധു പറഞ്ഞു.

Read Also : എംവി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തുടരും

ഇന്നലെയായിരുന്നു അക്രമി സംഘം സുധീഷിനെ ബന്ധുവീട്ടില്‍ കയറി വെട്ടിയത്. പകതീരാതെ വെട്ടിയെടുത്ത കാല്‍ റോഡിലേക്ക് വലിച്ചെറിഞ്ഞശേഷമാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ശരീരം മുഴുവന്‍ വെട്ടേറ്റ സുധീഷ് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരിച്ചിരുന്നു. ആറ്റിങ്ങല്‍ സ്റ്റേഷന്‍ പരിധിയിലുള്ള വധശ്രമക്കേസില്‍ ഒളിവില്‍ കഴിയുമ്പോഴാണ് സുധീഷ് അതിക്രൂരമായി കൊല്ലപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button