Latest NewsIndiaNews

‘രാകേഷ് ടിക്കായത് മൂർദാബാദ്’: ജനറൽ ബിപിൻ റാവത്തിന്റെ അന്തിമസംസ്‍കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ ടിക്കായത്തിനെതിരെ ജനങ്ങൾ

ഡൽഹി: കൂനൂരിൽ വെച്ചുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയത് നിരവധി പേരായിരുന്നു. പ്രമുഖരും അല്ലാത്തവരുമായി ആയിരക്കണക്കിന് ആളുകളായിരുന്നു വന്നത്. ബിപിൻ റാവത്തിന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയവരിൽ കർഷക സമര നേതാവ് രാകേഷ് ടിക്കായത്തും ഉൾപ്പെടുന്നു. രാകേഷ് ടിക്കായത്ത് പ്രതീക്ഷിക്കാത്ത സംഭവമായിരുന്നു പിന്നീട് നടന്നത്.

Also Read:കാര്‍ നിയന്ത്രണംവിട്ട് കുളത്തിൽ വീണു : കാർ യാത്രക്കാരായ അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി

ബിപിൻ റാവത്തിന് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ ടിക്കായത്തിന് നേരെ ജനങ്ങൾ തിരിഞ്ഞു. റാവത്തിന്റെ വസതിയിലേക്ക് പോകുകയായിരുന്ന ടിക്കായത്തിനെ ആളുകൾ ‘ദേശ് കാ ദുഷ്മാൻ’ (സംസ്ഥാനത്തിന്റെ ശത്രു) എന്ന് വിളിച്ച് കനത്ത മുദ്രാവാക്യം വിളിച്ചു. ചിലർ ‘രാകേഷ് ടിക്കായത് മുർദാബാദ്’ എന്ന മുദ്രാവാക്യവും ഉയർത്തി. ഒരു വർഷം നീണ്ടു നിന്ന കർഷക സമരം അവസാനിപ്പിക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചതിനു പിന്നാലെയായിരുന്നു ഇത്.

അതേസമയം, രാജ്യത്തിന്റെ പ്രഥമ സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം എല്ലാ രാജ്യസ്‌നേഹികളുടെയും നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഡിസംബര്‍ എട്ടിന് ഹെലികോപ്ടര്‍ തകര്‍ന്നു മരിച്ച എല്ലാ ധീരപോരാളികള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും ഇന്ത്യയുടെ പ്രഥമ സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണം എല്ലാ രാജ്യസ്‌നേഹികളുടെയും നഷ്ടമാണെന്നും അദ്ദേഹം ഇന്നലെ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button