KeralaCinemaLatest NewsNewsEntertainment

കഞ്ചാവിനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപണം: പിന്നിൽ മാറ്റങ്ങളെ ഭയക്കുന്നവരെന്ന് റിമ, എതിർപ്പുണ്ടാകുമെന്ന് ആഷിഖ്

കൊച്ചി : കഞ്ചാവിനെ പ്രോത്സാഹിപ്പിക്കുന്നതായി ആരോപണങ്ങൾ ഉണ്ടല്ലോയെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകി നടി റിമാ കല്ലിങ്കലും, ഭർത്താവും സംവിധായകനുമായ ആഷിഖ് അബുവും. മാറ്റങ്ങളെ ഭയക്കുന്നവരാണ് തങ്ങളെ എതിർക്കുന്നതെന്നും ഇത്തരം ആരോപണങ്ങൾ നാച്ചുറൽ റിയാക്ഷനാണ് എന്നും ഇവർ പറഞ്ഞു.

എതിർപ്പുകൾ എല്ലാർക്കും ഉണ്ടാകും . മഹാത്മാഗാന്ധിയെ പോലും ഇവിടെ വെടിവച്ച് കൊന്നിരുന്നു, എതിർപ്പുകളും ചേരുന്നതാണ് ഈ ലോകം. അത് അങ്ങനെ പോകട്ടെയെന്നായിരുന്നു ആഷിഖ് അബുവിന്റെ മറുപടി.

Read Also  : ജില്ലാ ഹോമിയോ ആശുപത്രിയിൽ ഫാര്‍മസിസ്റ്റ് ഒഴിവ്: അഭിമുഖം ഡിസംബർ 15 -ന്

മാറ്റങ്ങളെ ഭയക്കുന്നവരാണ് ഈ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു റിമയുടെ പ്രസ്താവന . വർഷങ്ങളായുള്ള ചില കാര്യങ്ങൾ മാറ്റണമെന്ന് പറയുമ്പോൾ ചിലർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും റിമ കല്ലിംഗൽ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button