KozhikodeKeralaNattuvarthaLatest NewsNews

സ്റ്റോപ്പ് ഇന്ത്യ സ്പിറ്റിങ് പ്രചാരണം: പൊതുസ്ഥലത്ത് തുപ്പുന്നതിന് പിഴ, സർക്കാരിന് കാശുണ്ടാക്കാനെന്ന് സോഷ്യൽ മീഡിയ

കോഴിക്കോട്: കേന്ദ്രമാര്‍ഗനിര്‍ദേശം മുൻനിർത്തി പൊതുഇടങ്ങളില്‍ തുപ്പുന്നതിനെതിരേ ‘സ്റ്റോപ്പ് ഇന്ത്യ സ്പിറ്റിങ്’ കാമ്പയിന്‍ സംസ്ഥാനത്തും വ്യാപിപ്പിക്കുന്നത്തിനുള്ള സർക്കാർ നീക്കത്തിനെതിരെ വിമർശനം. ജംഗ്ഷനുകളിലും, നഗരങ്ങളിലും പോലും ആവശ്യത്തിന് പൊതു ശൗചാലയങ്ങൾ ഇല്ലാത്ത സംസ്ഥാനത്ത് എന്തിനും ഏതിനും പിഴയീടാക്കാനാണ് സർക്കാരിന് താത്പര്യമെന്ന് സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനമാണ് ഉയരുന്നത്.

സർക്കാരിന് കാശുണ്ടാക്കാനുള്ള മാർഗമായാണ് പൊതുസ്ഥലത്ത് തുപ്പുന്നതിന് പിഴ ഈടാക്കുന്നതെന്നും വിമർശനമുണ്ട്. 2020 ഏപ്രിലിലാണ് പൊതുഇടങ്ങളില്‍ തുപ്പുന്നത് ശിക്ഷാര്‍ഹമാണെന്ന കേന്ദ്രമാര്‍ഗനിര്‍ദേശം വന്നത്. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതിന് 2000 രൂപ വരെ പിഴ ഈടാക്കാനാണ് നീക്കം. എന്നാൽ ബദൽ സൗകര്യങ്ങൾ ഒരുക്കാതെ കേന്ദ്രസർക്കാർ പദ്ധതികൾ വെറും പണം പിരിക്കൽ പരിപാടികളാക്കി മാറ്റുന്നത് ജനകീയ സർക്കാരിന് ചേരുന്നതല്ല എന്നാണ് ഉയരുന്ന ആക്ഷേപം.

അമ്മയെയും പെങ്ങളെയും തിരിച്ചറിയണം: ലീഗ് നേതാവിന് മുഖ്യമന്ത്രിയുടെ മറുപടി
കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ‘തുപ്പല്ലേ തോറ്റുപോകും’ എന്ന രീതിയിൽ പ്രചാരണം നടത്തിയിരുന്നു. കോവിഡ് ഇളവുകള്‍ക്കൊപ്പം പഴയശീലങ്ങളും തിരിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രചരണവുമായി രംഗത്തിറങ്ങാൻ സർക്കാർ തീരുമാനിച്ചത്. വിവിധ സന്നദ്ധ സംഘടനകള്‍, ആരോഗ്യപ്രവര്‍ത്തകര്‍, എന്‍എസ്എസ്, കോളേജ് വിദ്യാര്‍ഥികള്‍ എന്നിവരെയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് ബ്യൂട്ടിഫുള്‍ ഭാരത് ബോധവത്കരണം നടത്തുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button