Latest NewsNewsInternational

യുഎസില്‍ അസാധാരണ കാലാവസ്ഥ : ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു

കെന്റക്കി : യു.എസില്‍ അസാധാരണ കാലാവസ്ഥയെന്ന് ശാസ്ത്രജ്ഞരുടെ അറിയിപ്പ്. കെന്റക്കിയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ 100 ലേറെ പേരാണ് മരിച്ചത് . യുഎസ് മിഡ്വെസ്റ്റിലും സൗത്തിലും ചുഴലിക്കാറ്റ് ഏറെ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത് . അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ് .

Read Also : പുതിയ വാരാന്ത്യ അവധി: ഷാർജയിലെ സ്‌കൂളുകൾക്ക് ഇനി മൂന്ന് ദിവസം അവധി

ശൈത്യകാല മാസങ്ങളില്‍ ഇത്തരം ചുഴലിക്കാറ്റുകള്‍ അസാധാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു . കെന്റക്കിയിലെ ചെറിയ പട്ടണത്തിലെ ഒരു മെഴുകുതിരി ഫാക്ടറിയിലും അഗ്‌നിശമന, പോലീസ് വിഭാഗങ്ങള്‍ ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് . കാറ്റില്‍ നിലംപൊത്തിയ മെയ്ഫീല്‍ഡിലുള്ള മെഴുകുതിരി ഫാക്ടറിയിലും ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട് . അയല്‍രാജ്യമായ മിസോറിയിലെ ഒരു നഴ്‌സിംഗ് ഹോമും തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കെന്റക്കിയിലെ ആമസോണ്‍ ഗോഡൗണും തകര്‍ന്ന് വീണു . ഇതില്‍ ഉണ്ടായിരുന്ന ആറ് തൊഴിലാളികളും മരിച്ചു .

അസാധാരണമായ ഉയര്‍ന്ന താപനിലയും ഈര്‍പ്പവും ഇത്തരമൊരു തീവ്ര കാലാവസ്ഥാ വ്യതിയാനത്തിനു കാരണമായെന്ന് നോര്‍ത്തേണ്‍ ഇല്ലിനോയിസ് സര്‍വകലാശാലയിലെ ഭൂമിശാസ്ത്ര, അന്തരീക്ഷ ശാസ്ത്രത്തിലെ പ്രൊഫസറായ വിക്ടര്‍ ജെന്‍സിനി പറഞ്ഞു. കെന്റക്കിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ശനിയാഴ്ച അംഗീകാരം നല്‍കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button