Jobs & VacanciesLatest NewsEducationCareerEducation & Career

വനിതാ ശിശു വികസന വകുപ്പില്‍ തൊഴിലവസരം

2022 മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകമായ ജില്ലാ കോഴിക്കോട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലേക്കും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്കും 2022 മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു.

Read Also : ബിജെപിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ട: ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച തന്റെ ഐഡന്റിറ്റി മനുഷ്യന്‍ എന്നാണെന്ന് മമത

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയില്‍ ചെയര്‍പേഴ്‌സന്റെ ഒരു ഒഴിവും മെമ്പര്‍മാരുടെ നാല് ഒഴിവുകളും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ സോഷ്യല്‍ വര്‍ക്കര്‍ മെമ്പര്‍മാരുടെ രണ്ട് ഒഴിവുകളുമാണുള്ളത്. ഇതു സംബന്ധിച്ച വിജ്ഞാപനങ്ങള്‍ ഗസറ്റിലും വനിതാ ശിശു വികസന വകുപ്പിന്റെ http:/wcd.kerala.gov.in എന്ന വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ഡിസംബര്‍ 24ന് വൈകീട്ട് അഞ്ചിനകം വനിതാ ശിശു വികസന ഡയറക്ടര്‍, സംയോജിത ശിശുസംരക്ഷണ പദ്ധതി, പൂജപ്പുര, തിരുവനന്തപുരം പിന്‍ 695012 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button