News

യൂറോപ്പിൽ ന്യൂക്ലിയർ മിസൈലുകൾ സ്ഥാപിക്കും : യു.എസ്, നാറ്റോ രാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പു നൽകി റഷ്യ.

മോസ്‌കോ: റഷ്യ- ഉക്രൈൻ അതിർത്തി പ്രശ്നത്തിൽ, മറ്റു രാഷ്ട്രങ്ങൾക്ക് റഷ്യയുടെ മുന്നറിയിപ്പ്‌. ഉക്രൈനിൽ സൈനിക വിന്യാസം നടത്തുകയോ വൻതോതിൽ ആയുധങ്ങൾ എത്തിക്കുകയോ ചെയ്തു കഴിഞ്ഞാൽ, യൂറോപ്പിൽ മധ്യദൂര ന്യൂക്ലിയർ മിസൈലുകൾ സ്ഥാപിക്കുമെന്നാണ് റഷ്യയുടെ ഭീഷണി.

റഷ്യൻ വിദേശകാര്യ സഹമന്ത്രി സെർജി റിയബക്കോവാണ് ഇപ്രകാരം ഒരു മുന്നറിയിപ്പ് നൽകിയത്. നാറ്റോ സഖ്യം ഏതു രീതിയിലാണ് മുന്നോട്ടു പോകുന്നത് അതേ രീതിയിൽ തന്നെ ഇത്രയും വിഷയത്തിൽ തിരിച്ചടിക്കും എന്നും അദ്ദേഹം പറഞ്ഞു.

‘ഉക്രൈൻ വിഷയത്തിൽ നയപരമായ രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോയില്ലെങ്കിൽ, റഷ്യ തിരിച്ചടിക്കാൻ മടിക്കില്ല. അതും, സൈനികമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച്, സൈനികമായ രീതിയിൽ തന്നെ’ റിയബക്കോവ് പ്രഖ്യാപിച്ചു.
ഉക്രൈൻ അതിർത്തിയിൽ വൻ സൈനിക വിന്യാസമാണ് റഷ്യ നടത്തിയിരിക്കുന്നത്. ഏതു നിമിഷവും ഞങ്ങൾ ആക്രമിക്കപ്പെട്ടേക്കാമെന്ന ഭീതിയിലാണ് ഉക്രൈൻ ജനത കഴിയുന്നത്. യു.എസ്, യൂറോപ്യൻ യൂണിയൻ അടക്കം എല്ലാ രാഷ്ട്രങ്ങളും റഷ്യ സൈനികമായും സാമ്പത്തികപരമായും നേരിടുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button