Latest NewsNewsIndia

കോവിഡ് നഷ്ടപരിഹാരം ഒരു കാരണവുമില്ലാതെ വൈകിക്കുന്നു, ഒരാഴ്ചയ്ക്കുള്ളില്‍ കൊടുക്കണം

കേരളത്തിന് സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കോവിഡ് നഷ്ടപരിഹാരം ഇതുവരെ നല്‍കാത്ത കേരളത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ കേരളം മാത്രം പിന്നിലെന്നും കോടതി കുറ്റപ്പെടുത്തി. 40,000ത്തോളം പേര്‍ മരിച്ചതില്‍ നഷ്ടപരിഹാരം നല്‍കിയത് 548 പേര്‍ക്കു മാത്രമാണ്. അപേക്ഷിച്ചവര്‍ക്ക് ഒരാഴ്ച്ചയ്ക്കകം 50,000 രൂപ നല്‍കണമെന്ന് സുപ്രീംകോടതി പറഞ്ഞു.

Read Also : ട്രാഫിക് നിയമലംഘനം: ഷാർജയിൽ പിടിച്ചെടുത്തത് 505 കാറുകളും 104 മോട്ടോർ സൈക്കിളുകളും

അതേസമയം, കോവിഡ് നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് 10,077 അപേക്ഷകള്‍ ലഭിച്ചെന്നും ഇതില്‍ 1,948 പേര്‍ക്ക് അര്‍ഹതയുണ്ടെന്നു കണ്ടെത്തിയെന്നും സര്‍ക്കാര്‍ പറഞ്ഞു. ബാക്കി അപേക്ഷകള്‍ പരിഗണനയിലെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. കഴിഞ്ഞ ദിവസം, കോവിഡ് നഷ്ടപരിഹാര വിതരണത്തില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാരുകളെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button