NattuvarthaLatest NewsKeralaNews

മുഖ്യമന്ത്രി രാജി വയ്ക്കുക, ഒന്ന് ഉറക്കെ പറയാൻ പറ്റുവോ? മുഹമ്മദ്‌ റിയാസിന്റെ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

തിരുവനന്തപുരം: 2016 ൽ പി എ മുഹമ്മദ്‌ റിയാസ് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് വീണ്ടും കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. മുഖ്യമന്ത്രി രാജി വയ്ക്കുക എന്നായിരുന്നു മുഹമ്മദ്‌ റിയാസിന്റെ ഫേസ്ബുക് പോസ്റ്റ്. ആലപ്പുഴയിൽ തുടരെ നടന്ന രണ്ടു കൊലപാതകങ്ങളെ തുടർന്നാണ് സോഷ്യൽ മീഡിയ ഈ പോസ്റ്റ് കുത്തിപ്പൊക്കിയത്.

Also Read:ആർ.എസ്.എസ് – എസ്.ഡി.പി.ഐ ആക്രമങ്ങളുടെ ലക്ഷ്യം വർഗ്ഗീയ കലാപമാണെന്ന് എ എ റഹീം

‘ഈ റിപ്പോര്‍ട്ട് അവഗണിച്ചത് കൊണ്ടാണ് ആലപ്പുഴയില്‍ രണ്ടു കൊലപാതകങ്ങള്‍ ഉണ്ടായത്‌, വേണ്ടത് ചെയ്യേണ്ടതിന് പകരം ആഭ്യന്തരം ഉറങ്ങി, പോലീസുകാര്‍ ക്രിക്കറ്റ് കളിയില്‍ മുഴുകി, പിണറായി പാല് കൊടുത്ത് വളര്‍ത്തിയ വര്‍ഗ്ഗീയ കോമരങ്ങള്‍ പരസ്യമായി വെട്ടി മരിക്കുന്നു. മരുമോന്‍ പറഞ്ഞ പോലെ വിവാദങ്ങള്‍ കത്തുന്ന ദിവസം പിണറായി ഒരു സിനിമ കാണും’, സാമൂഹ്യമാധ്യമങ്ങൾ വിമർശിക്കുന്നു.

അതേസമയം, തുടരെ ഉണ്ടായ രണ്ടു കൊലപാതകങ്ങളെ ചൊല്ലി വലിയ വിമർശനമാണ് ആഭ്യന്തര വകുപ്പിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷത്തുള്ള പലരും ഇതിനോടകം തന്നെ രൂക്ഷമായ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button