Latest NewsNewsWeirdVideosFunny & Weird

കാറിനുള്ളില്‍ കയറി കുടുങ്ങി കരടിക്കുഞ്ഞുങ്ങള്‍: വീഡിയോ

ജനവാസ കേന്ദ്രത്തില്‍ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ കയറിയ കരടിക്കുഞ്ഞുങ്ങളുടെ വീഡിയോയാണ് സോഷ്യൽമീഡിയിൽ വൈറലായിരിക്കുന്നത്. കാലിഫോര്‍ണിയ സിയേര മാഡ്രിയയില്‍ താമസിക്കുന്ന ജെനി കെയുടെ കാറിനുള്ളിലാണ് കരടിക്കുഞ്ഞുങ്ങള്‍ കയറിയത്.

പുലര്‍ച്ചെ വളര്‍ത്ത് നായകളുടെ അസാധാരണമായ കുര കേട്ടാണ് ജെനി ഉണര്‍ന്നത്. നോക്കിയപ്പോഴാണ് കാറിനുള്ളില്‍ കരടികള്‍ അകപ്പെട്ടതായി കണ്ടത്. ഉടന്‍തന്നെ ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു.

Read Also  :  കരിയിലക്ക് തീയിടുന്നതിനിടെ വയോധികന് ദാരുണാന്ത്യം

ഡോര്‍ തുറന്ന് കാറിനുള്ളില്‍ കയറിയ കരടികള്‍ ഡോറടഞ്ഞപ്പോള്‍ അതിനുള്ളില്‍ അകപ്പെടുകയായിരുന്നു. ഉള്ളില്‍ അകപ്പെട്ട കരടിക്കുഞ്ഞുങ്ങള്‍ പരിഭ്രാന്തരായി കാറിന്റെ ഉള്‍വശം നശിപ്പിച്ചു. ഒടുവില്‍ പൊലീസെത്തി കാറിന്റെ ഡോര്‍ തുറന്നാണ് കരടിക്കുഞ്ഞുങ്ങളെ അതിനുള്ളില്‍ നിന്നും രക്ഷപ്പെടുത്തിയത്. അവ പുറത്തു കാത്തു നിന്ന അമ്മക്കരടിക്കൊപ്പം ഇരുട്ടിലേക്ക് മറയുകയും ചെയ്തു.അയല്‍വാസിയായ യുവാവാണ് ഈ ദൃശ്യം പകര്‍ത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button