IdukkiKeralaNattuvarthaLatest NewsNews

മാട്ടുപ്പെട്ടി ഡാമിന്‍റെ ഒരു ഷട്ടര്‍ തുറന്നു : പുറത്തേക്ക് വിടുന്നത് 10 ക്യുമെക്സ് ജലം

പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ആവശ്യത്തിനുള്ള ജല ലഭ്യത ഉറപ്പു വരുത്തുന്നതിനായാണ്​ ഡാമിന്‍റെ ഷട്ടര്‍ തുറന്നത്

തൊടുപുഴ: മാട്ടുപ്പെട്ടി ഡാമിന്‍റെ ഒരു ഷട്ടര്‍ തുറന്നു. പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ആവശ്യത്തിനുള്ള ജല ലഭ്യത ഉറപ്പു വരുത്തുന്നതിനായാണ്​ ഡാമിന്‍റെ ഷട്ടര്‍ തുറന്നത്.

തിങ്കളാഴ്ച വൈകിട്ട് 4 മണി മുതല്‍ ആണ് മാട്ടുപ്പെട്ടി ഡാമിന്‍റെ ഒരു ഷട്ടര്‍ തുറന്നത്. പരമാവധി 10 ക്യുമെക്സ് വരെ ജലം ആണ് ഒഴുക്കി വിടുന്നത്.

Read Also : സർക്കാർ ഡോക്ടർമാരുടെ നിൽപ് സമരം പതിമൂന്നാം ദിവസം : പ്രതിഷേധം ശക്തമാക്കി കെ ജി എം ഒ എ

മുതിരപ്പുഴയാറിലെ ജലനിരപ്പിന് യാതൊരുവിധ വ്യത്യാസവും ഉണ്ടാകാത്ത വിധത്തില്‍ ജലം പുറത്തേക്ക് തുറന്നു വിടുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button