Latest NewsNewsIndia

ബിപിന്‍ റാവത്തിന്റെ പിന്‍ഗാമി ആരാണ് എന്നത് സംബന്ധിച്ച് നിര്‍ണായക തീരുമാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ വിടവാങ്ങിയതോടെ പ്രതിരോധ സേനകളുടെ ഏറ്റവും ഉന്നത പദവി ഡിസംബര്‍ 8 മുതല്‍ ഒഴിഞ്ഞുകിടക്കുകയാണ്. പാക്ക്, ചൈന അതിര്‍ത്തികളില്‍ സുരക്ഷാ വെല്ലുവിളികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ സേനയിലെ സുപ്രധാന പദവി ഒഴിച്ചിടുന്നത് അത്ര നല്ലതല്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രം. കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ചൈന പ്രകോപനം സൃഷ്ടിക്കുകയാണ്.

റാവത്ത് അപകടത്തില്‍പ്പെട്ട ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാകാര്യ മന്ത്രിതല സമിതി അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. 3 സേനാ മേധാവികളുള്‍പ്പെട്ട സമിതിയുടെ (ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മിറ്റി) മേധാവിയായി കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയെ കഴിഞ്ഞയാഴ്ച നിയമിച്ചു. സംയുക്ത സേനാ മേധാവിക്കു പുറമെ റാവത്ത് വഹിച്ചിരുന്ന പദവിയാണിത്. നരവനെ അടുത്ത സംയുക്ത സേനാ മേധാവിയാകുമെന്ന സൂചനകള്‍ ശക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഈ നിയമനം. ഇതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button