ThiruvananthapuramLatest NewsKeralaNattuvarthaNews

ആരോഗ്യ പ്രവർത്തകനെന്ന വ്യാജേന വിദ്യാർത്ഥിനികളോട് ഹൃദയപരിശോധന നടത്തണമെന്ന് പറഞ്ഞ് ശല്യം ചെയ്ത വ്യാജ ഡോക്ടര്‍ പിടിയില്‍

തിരുവനന്തപുരം: ജില്ലയിലെ വിവിധ ഇടങ്ങളിൽ കറങ്ങി നടന്ന് ആരോഗ്യ പ്രവർത്തകൻ എന്ന വ്യാജേന പെൺകുട്ടികളുടെ അടുത്ത് ചെന്ന് ദേഹപരിശോധന നടത്തണമെന്ന് പറഞ്ഞ യുവാവ് പോലീസ് പിടിയിൽ. പള്‍സും, ദേഹപരിശോധനയും നടത്തണമെന്ന് ആവശ്യപ്പെട്ട യുവാവ് പിടിയില്‍. പോത്തന്‍കോട് ആയിരൂര്‍ പാറ കള്ളികോട് സ്വദേശി അനീഷ് (29) ആണ് അറസ്റ്റിലായത്.

ജില്ലയിൽ കാറിൽ കറങ്ങി നടന്ന് സ്‌കൂൾ വിദ്യാർത്ഥിനകളുടെ അടുത്ത് ചെന്ന് പൾസും ദേഹപരിശോധനയും നടത്തണമെന്ന് ഇയാൾ ആവശ്യപ്പെടും. താൻ ഡോക്‌ടർ ആണെന്നും ഹൃദയപരിശോധന നടത്തി തരാം എന്നുമാണ് ഇയാൾ പെൺകുട്ടികളോട് പറയാറുള്ളത്.ഇത്തരത്തില്‍ ദേഹപരിശോധന നടത്താമെന്ന് പറഞ്ഞ ശേഷം അനീഷ് തല്ക്ഷണം കാറില്‍ കടന്നു കളയുകയാണ് പതിവ്.

വെഞ്ഞാറമൂട് മേലാറ്റുമൂഴിയില്‍ സ്കൂള്‍ വിദ്യാര്‍ഥിനികളെ തടഞ്ഞുനിര്‍ത്തി സമാന രീതിയില്‍ ശല്യപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് ഇയാളെ വെഞ്ഞാറമൂട് പോലീസ് പിടികൂടുന്നത്. അനീഷിനെതിരെ മറ്റ് പരാതികള്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button