KannurKeralaNattuvarthaLatest NewsNews

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വർണവേട്ട : പിടിച്ചെടുത്തത് 72 ല​ക്ഷം രൂ​പയുടെ സ്വർണം

മു​തി​യ​ങ്ങ സ്വ​ദേ​ശി മു​ബ​ഷീ​റി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വൻ സ്വ​ർ​ണവേട്ട. 72 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 1496 ഗ്രാം ​സ്വ​ർ​ണമാണ് പി​ടി​കൂ​ടിയത്. മു​തി​യ​ങ്ങ സ്വ​ദേ​ശി മു​ബ​ഷീ​റി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

Read Also : പൊൻവാക്ക്​ പദ്ധതി: രണ്ട് ​മാസത്തിനിടെ മലപ്പുറത്ത് തടഞ്ഞത്​ നിരവധി ശൈശവ വിവാഹങ്ങൾ

അതേസമയം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. തുടര്‍ച്ചയായി രണ്ടുദിവസം കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. പവന് 160 രൂപ വര്‍ധിച്ച് 36,280 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയുടെ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 4535 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ രണ്ടുദിവസം ഇടിഞ്ഞിരുന്നു. രണ്ടുദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്. തുടര്‍ന്നാണ് ഇന്ന് വിലയിൽ വര്‍ധനവുണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button