Latest NewsKeralaNews

വീടുകളിൽ വില്പന നടത്തിയ മീൻ തിന്ന പൂച്ചകൾ തൽക്ഷണം ചത്തു, ഞെട്ടി നാട്ടുകാർ: മത്സ്യം എത്തിച്ച മാർക്കറ്റിൽ പരിശോധന നടത്തും

കുറ്റിപ്പുറം: വീടുകളിൽ വിൽപ്പന നടത്തിയ മീൻ തിന്ന പൂച്ചകൾ തൽക്ഷണം ചത്തു. കുറ്റിപ്പുറം നാഗപറമ്പിൽ ആണ് സംഭവം. പൂച്ചകൾ ചത്തതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി. മാണിയങ്കാടുള്ള വിൽപനക്കാരൻ വീടുകളിൽ മത്സ്യം വിൽക്കുകയായിരുന്നു. ഇയാളിൽ നിന്നും മീൻ വാങ്ങിയ ഒരു സ്ത്രീ അടുത്ത് നിന്നിരുന്ന രണ്ട് പൂച്ചകൾക്ക് ചെറിയ കഷ്ണം മീൻ ഇട്ട് നൽകുകയായിരുന്നു. എന്നാൽ, ഇത് കഴിച്ച രണ്ട് പൂച്ചകളും ഉടൻ ചത്തുവീണു.

സംഭവത്തെ തുടർന്ന് നാട്ടുകാർ മീൻ വിൽപന തടയുകയും നേരത്തേ ഇയാളിൽ നിന്ന് മീൻ വാങ്ങിയ വീടുകളിൽ എത്തി വിവരമറിയിക്കുകയും ചെയ്‌തു. ആരും മീൻ ഇതിനോടകം ഭക്ഷിച്ചിരുന്നില്ല. കുറ്റിപ്പുറത്തെ ഫുഡ് സേഫ്റ്റി ഓഫിസിൽ പരിശോധനയ്ക്ക് എത്തിക്കുകയായിരുന്നു. ശേഷം മീൻ മലപ്പുറം മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിൽ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഫലം നെഗറ്റീവ് ആയിരുന്നു. കൂടുതൽ പരിശോധനയ്ക്കായി കോഴിക്കോട്ടേക്ക് അയയ്ക്കും. മത്സ്യം എത്തിച്ച തിരൂർ മാർക്കറ്റിലും പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button