KeralaLatest NewsIndia

‘കോപ്പി റൈറ്റ് സിബംകുട്ടി’ പോലീസ് ജീപ്പിന് മുകളിൽ കയറി അക്രമം നടത്തുന്ന ‘അതിഥി തൊഴിലാളി’യുമായി ശ്രീജിത്ത് പണിക്കർ

മുണ്ട് മടക്കി കുത്തി മേശയ്‌ക്കുമുകളിൽ കയറി സുരക്ഷാ ജീവനക്കാരെ ചാടികടന്ന് കുതിക്കാൻ ശ്രമിക്കുന്ന ശിവൻകുട്ടിയുടെ ചിത്രം അന്നും വൈറലായിരുന്നു.

കൊച്ചി: കിഴക്കമ്പലത്ത് നടന്ന സംഘർഷത്തിനിടെ പോലീസ് ജീപ്പിന് മുകളിൽ കയറി അക്രമം നടത്തുന്ന അതിഥി തൊഴിലാളിയുടെ ചിത്രം ട്രോളാക്കി സാമൂഹ്യ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. ട്രൗസർ മാത്രം ഉടുത്ത് പോലീസ് വാഹനത്തിന് മുകളിൽ കയറി അക്രമം നടത്തുന്ന അതിഥി തൊഴിലാളിയുടെ ചിത്രം ‘കോപ്പി റൈറ്റ്: സിബംകുട്ടി’ എന്ന തലക്കെട്ടോടു കൂടി തന്റെ ഫേയ്‌സ്ബുക്ക് പേജിലാണ് ശ്രീജിത്ത് നൽകിയിരിക്കുന്നത്.

ചിത്രം ഇതിനോടകം സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ നടത്തിയ അക്രമത്തോട് സമാനമാണ് കിഴക്കമ്പലത്തെ അന്യസംസ്ഥാന തൊഴിലാളിയുടെ പ്രകടനമെന്ന് അഭിപ്രായപ്പെട്ട് നിരവധി പേർ ചിത്രത്തിന് കമന്റുമായെത്തുന്നുണ്ട്. മുണ്ട് മടക്കി കുത്തി മേശയ്‌ക്കുമുകളിൽ കയറി സുരക്ഷാ ജീവനക്കാരെ ചാടികടന്ന് കുതിക്കാൻ ശ്രമിക്കുന്ന ശിവൻകുട്ടിയുടെ ചിത്രം അന്നും വൈറലായിരുന്നു.

ഇതിന് സമാനമാണ് കിഴക്കമ്പലത്തെ സംഭവമെന്നാണ് പലരുടെയും അഭിപ്രായം. കെഎം മാണിയുടെ ബജറ്റ് പ്രസംഗം തടയുന്നതിനായി അന്ന് പ്രതിപക്ഷമായിരുന്ന എൽഡിഎഫ് നിയമസഭയ്‌ക്കുള്ളിൽ നടത്തിയ പ്രതിഷേധത്തിനിടിയെയായിരുന്നു ശിവൻകുട്ടിയുടെ കുപ്രസിദ്ധമായ ആ പ്രകടനം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button