KasargodKeralaNattuvarthaLatest NewsNews

സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി സംവിധാനം ഉടൻ: മന്ത്രി വി ശിവൻകുട്ടി

കാസർകോട്: സംസ്ഥാന സർക്കാർ ഓൺലൈൻ ടാക്സി സംവിധാനം ഉടൻ നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. അടുത്ത നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്നും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഗതാഗതം, ഐടി, പൊലീസ്, ലീഗൽ മെട്രോളജി വകുപ്പുകളുടെ സഹകരണത്തോടെയാണ്‌ പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

ഓൺലൈൻ ടാക്സി സംവിധാനത്തിന്റെ നിയന്ത്രണം ലേബർ കമ്മീഷണറേറ്റിനാണെന്നും പദ്ധതിയുടെ പരസ്യചെലവ്‌ ക്ഷേമനിധി ബോർഡ് മുൻകൂറായി നൽകുമെന്നും മന്ത്രി പറഞ്ഞു. ഈ തുക പദ്ധതി നടപ്പാക്കുമ്പോൾ തിരികെ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം ജില്ലയിലാണ് പദ്ധതി ആദ്യം നടപ്പാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button