CricketLatest NewsNewsSports

ആഷസ് പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഓസ്ട്രേലിയയ്ക്ക് വിജയം. 14 റണ്‍സിനും ഇന്നിംഗ്സിനുമാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ വെറും 68 റണ്‍സിന് ഓള്‍ ഔട്ടായ ഇംഗ്ലണ്ട് അക്ഷരാര്‍ത്ഥത്തില്‍ നാണംകെട്ടു. സ്‌കോര്‍: ഇംഗ്ലണ്ട്- 185, 68. ഓസ്‌ട്രേലിയ- 267. 82 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 68 റണ്‍സിനാണ് പുറത്തായത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0 ന് ഓസ്ട്രേലിയ സ്വന്തമാക്കി.

ഒന്നാം ഇന്നിംഗ്‌സിലേതിനെക്കാള്‍ തരംതാണ ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ തലകുനിച്ചപ്പോള്‍ ഓസ്‌ട്രേലിയയ്ക്ക് വിചാരിച്ചതിലും കാര്യങ്ങള്‍ എളുപ്പമായി. വെറും നാല് ഓവറില്‍ ആറ് വിക്കറ്റ് പിഴുത അരങ്ങേറ്റക്കാരന്‍ പേസര്‍ സ്‌കോട്ട് ബോലാന്‍ഡാണ് ഇംഗ്ലണ്ടിനെ നിലംപരിശാക്കിയത്.

Read Also:- ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ചില വഴികൾ ഇതാ..!

ഇംഗ്ലണ്ട് ബാറ്റര്‍മാരില്‍ നായകന്‍ ജോ റൂട്ടും (28) ബെന്‍ സ്‌റ്റോക്‌സും (11) മാത്രമേ രണ്ടക്കം തികച്ചുള്ളൂ. മൂന്നാം ദിനം റൂട്ടിന്റെ പതനത്തോടെ അവശേഷിച്ച ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ നിരനിരയായി കൂടാരം കയറുന്ന കാഴ്ചയാണ് കണ്ടത്. ബോലാന്‍ഡ് പ്ലേയര്‍ ഓഫ് ദ മാച്ച്.

shortlink

Related Articles

Post Your Comments


Back to top button