KeralaLatest NewsIndia

ഇഡിയുടെ ചോദ്യംചെയ്യലിന് ശേഷം ശ്രുതി ലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ

മോന്‍സണ്‍ മാവുങ്കല്‍ ഫ്രോഡാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവിടെ പോകില്ലായിരുന്നുവെന്നും ശ്രുതി വ്യക്തമാക്കി.

കൊച്ചി: മോന്‍സണ്‍ മാവുങ്കലിനെതിരായ കള്ളപ്പണ കേസില്‍ നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്തു. മോന്‍സണുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇഡി തന്നോട് ചോദിച്ചതെന്ന് ശ്രുതി ചോദ്യംചെയ്യലിന് ശേഷം പ്രതികരിച്ചു. കലാകാരി എന്ന നിലക്ക് പ്രോഗ്രാമിന് വിളിച്ചത് കൊണ്ടു മാത്രമാണ് മോണ്‍സന്റെ വീട്ടില്‍ പോയത്. മോന്‍സണ്‍ മാവുങ്കല്‍ ഫ്രോഡാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവിടെ പോകില്ലായിരുന്നുവെന്നും ശ്രുതി വ്യക്തമാക്കി.

നേരത്തെയും തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി ശ്രുതി ലക്ഷ്മി രംഗത്തെത്തിയിരുന്നു. തനിക്ക് മോന്‍സണുമായി പ്രൊഫഷണല്‍ ബന്ധം മാത്രമേയുള്ളൂ എന്നാണ് വിവാദങ്ങള്‍ക്ക് പിന്നാലെ ശ്രുതി പ്രതികരിച്ചത്. താനും മോന്‍സന്‍ മാവുങ്കലും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. പിറന്നാളിന് നൃത്തം അവതരിപ്പിച്ചതിന് ചെറിയ തുക മാത്രമാണ് കിട്ടിയതെന്നും ശ്രുതി ലക്ഷ്മി വ്യക്തമാക്കി.

read also: മുടികൊഴിച്ചിൽ മരുന്ന് കഥ വിശ്വസിക്കാതെ ഇഡി, മോന്‍സന്റെ കള്ളപ്പണക്കേസില്‍ നടി ശ്രുതി ലക്ഷ്മിയെ ചോദ്യം ചെയ്തു

ഒരാളുടെ ജീവിതം തകര്‍ക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ പറഞ്ഞിരുന്നു. അതേസമയം മുടികൊഴിച്ചിലിനുള്ള മരുന്ന് സംഭവം എൻഫോഴ്‌സ്‌മെന്റ് മുഖവിലയ്‌ക്കെടുത്തിട്ടില്ലെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button