KeralaLatest NewsNews

റേഷന്‍ കടകള്‍ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാകണം: ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസുകള്‍ തുറക്കുമെന്ന് മന്ത്രി പറഞ്ഞു

കാസര്‍കോട്: റേഷന്‍ കടകള്‍ സാധാരണക്കാരുടെ ആശ്രയകേന്ദ്രമാകണമെന്നും റേഷന്‍ കടകളുടെ മുഖച്ഛായ മാറണമെന്നും ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. താത്കാലികമായി റദ്ദ് ചെയ്ത റേഷന്‍ കടകള്‍ സംബന്ധിച്ച ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് കാസര്‍കോട് കളക്ടറേറ്റില്‍ നടത്തിയ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Read Also : എസ്ബിഐയില്‍ കവര്‍ച്ചയ്ക്കിടെ ജീവനക്കാരനെ കൊലപ്പെടുത്തിയ 16കാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ റേഷന്‍ കടകള്‍ നവീകരിക്കപ്പെടണം. ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയ്ക്കൊപ്പം വിതരണ കേന്ദ്രത്തിന്റെ ഗുണമേന്മയും ഉറപ്പുവരുത്തണം. കേരളത്തിലെ പൊതുവിതരണ രംഗത്തെ പലവിധങ്ങളായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള പരിശ്രമമാണ് പൊതുവിതരണ വകുപ്പ് നടത്തുന്നത്. വകുപ്പിന്റെ ഏതെങ്കിലുമൊരു ഓഫീസില്‍ എത്തുന്ന കാര്‍ഡുടമകള്‍ക്ക് വ്യക്തമായ മറുപടികള്‍ ലഭ്യമാക്കണം. അതിനായി എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസുകള്‍ തുറക്കുമെന്ന് മന്ത്രി പറഞ്ഞു.

അനര്‍ഹമായി കൈവശം വയ്ക്കുന്ന മുന്‍ഗണനാ കാര്‍ഡുകള്‍ തിരിച്ചു പിടിക്കുന്നതിനുള്ള നടപടിയിലൂടെ 1.62 ലക്ഷം കാര്‍ഡുകള്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇനിയും കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. കേരളത്തില്‍ 43 ശതമാനം പേര്‍ക്കാണ് മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയുള്ളത്. ഇങ്ങനെ അര്‍ഹരായവര്‍ പുറത്താകാന്‍ പാടില്ല. മുന്‍ഗണനാ കാര്‍ഡുകള്‍ ഇല്ലാത്തതിനാല്‍ അര്‍ഹതയുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാവരുത്. ഒരാള്‍ പോലും പട്ടിണി കിടക്കരുതെന്ന കാഴ്ചപ്പാടിലാണ് സംസ്ഥാനത്തെ പൊതുവിതരണ രംഗത്ത് ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button