Kallanum Bhagavathiyum
KeralaNattuvarthaLatest NewsIndiaNews

രാജ്യത്ത്‌ ഇന്‍റര്‍നെറ്റ്‌ ഉപയോഗിക്കുന്ന 83 കോടി ജനം മോദി സര്‍ക്കാരിന്‍റെ ഏജന്‍സികളുടെ നീരീക്ഷണത്തിലാണ്‌: എസ്‌.ആര്‍.പി

തിരുവനന്തപുരം: രാജ്യത്ത്‌ ഇന്‍റര്‍നെറ്റ്‌ ഉപയോഗിക്കുന്ന 83 കോടി ജനങ്ങളും മോദി സര്‍ക്കാരിന്‍റെ ഏജന്‍സികളുടെ നീരീക്ഷണത്തിലാണെന്ന് സി.പി.എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌.രാമചന്ദ്രന്‍പിള്ള. എല്ലാം വരുതിയിലാക്കാനുള്ള ആര്‍.എസ്‌.എസ്‌ ശ്രമങ്ങള്‍ക്ക്‌ സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്നും മോദി ഭരണത്തില്‍ രാജ്യം ‘പൊലീസ്‌ സ്‌റ്റേറ്റി’ന് കീഴിലായെന്നും അദ്ദേഹം പറഞ്ഞു.

Also Read:ഓ​ട്ടോ​റി​ക്ഷ​യും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു പേ​ർക്ക് ദാരുണാന്ത്യം

‘എതിര്‍ ശബ്‌ദങ്ങളെ ഭയന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തുന്നത്‌. ഒരിക്കലുമില്ലാത്ത വിധം ജനാധിപത്യം കടന്നാക്രമിക്കപ്പെടുന്നു. പാര്‍ലമെന്‍റിലെ ചര്‍ച്ചകള്‍പോലും സര്‍ക്കാര്‍ ഭയക്കുന്നു. മോദിയുടെ അമിതാധികാര ഭരണത്തില്‍ എല്ലാം കോര്‍പറേറ്റുകള്‍ക്ക്​ വേണ്ടിയാണ്‌’, എസ്‌.രാമചന്ദ്രന്‍പിള്ള വ്യക്തമാക്കി.

‘ബാങ്ക്‌, ഇന്‍ഷുറന്‍സ്‌, ഖനികള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എല്ലാം സ്വകാര്യവത്​കരിക്കുകയാണ്‌. വിദേശ കോര്‍പറേറ്റുകള്‍ക്കായി രാജ്യം തുറന്നിട്ടു. കോര്‍പറേറ്റുകളുടെ 10 ലക്ഷം കോടിയുടെ കടമാണ്‌ കേന്ദ്രം എഴുതിത്തള്ളിയത്‌. ഒരു വര്‍ഷത്തിനുള്ളില്‍ എട്ടു ശതമാനം നികുതി ഇളവുചെയ്‌തു. മറുവശത്ത്‌ രാജ്യത്തെ സാധാരണക്കാര്‍ കടുത്ത ദുരിതത്തിലാണ്​’, അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments


Back to top button