Latest NewsUAENewsInternationalGulf

പുതുവർഷം: അബുദാബിയിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

അബുദാബി: സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ച് അബുദാബി. പുതുവത്സര അവധിയോട് അനുബന്ധിച്ചാണ് നടപടി. 2022 ജനുവരി ഒന്ന് ശനിയാഴ്ച മുതൽ ജനുവരി രണ്ട് ഞായറാഴ്ച രാവിലെ 7.59 വരെയാണ് സൗജന്യ പാർക്കിംഗ്. മുസഫ വ്യവസായ മേഖലയിലെ പാർക്കിംഗ് എം18ലും സൗജന്യ പാർക്കിങ് അനുവദിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Read Also: ‘2021 ലെ എന്റെ ന്യൂസ്മേക്കർ നാരദന്റെ വീണയുടെ ‘അവകാശി’യായ ‘ഡോക്ടർ’ മോൻസൺ’: ശ്രീജിത്ത് പണിക്കർ

നിരോധിത മേഖലകളിലോ മറ്റ് വാഹന ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന രീതിയിലോ പാർക്ക് ചെയ്യരുത്. റെസിഡന്റ് പെർമിറ്റ് പാർക്കിങിൽ രാത്രി 9 മണി മുതൽ രാവിലെ എട്ട് മണി വരെ പാർക്ക് ചെയ്യാൻ പാടില്ലെന്നാണ് നിർദ്ദേശം.

ജനുവരി രണ്ട് മുതൽ ടോൾ ഗേറ്റ് പ്രവർത്തനം പുനരാരംഭിക്കും. രാവിലെ ഏഴ് മുതൽ ഒമ്പത് വരെയും വൈകിട്ട് അഞ്ച് മുതൽ ഏഴ് വരെയും ടോൾ ഗേറ്റ് കടക്കുന്ന വാഹന ഉടമകളിൽ നിന്നാണ് പണം ഈടാക്കൂവെന്നും അധികൃതർ അറിയിച്ചു.

Read Also: കള്ളുകുടിയും വ്യഭിചാരവും: മുന്‍പന്തിയില്‍ മുസ്ലിം ചെറുപ്പക്കാരുമുണ്ട്,അല്ലാഹുവിനെ ഭയപ്പെടണമെന്ന് അബൂബക്കര്‍ മുസ്ലിയാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button