Latest NewsNewsIndia

പിഎം കിസാന്‍ പദ്ധതിയിലൂടെ കര്‍ഷകരെ കടക്കെണിയില്‍ നിന്നും രക്ഷിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് : അമിത് ഷാ

ന്യൂഡല്‍ഹി : പുതുവര്‍ഷ ദിനത്തില്‍ തന്നെ രാജ്യത്തെ കര്‍ഷകര്‍ക്ക് സഹായധനം വിതരണം ചെയ്ത പ്രധാനമന്ത്രിയുടെ നടപടിക്ക് നന്ദി അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കര്‍ഷകരെ സ്വയം പര്യാപ്തരാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കാണ് കഴിഞ്ഞ ഏഴ് വര്‍ഷമായി രാജ്യത്തെ ജനങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. കര്‍ഷകരെ ശക്തിപ്പെടുത്തുതാതെ യഥാര്‍ത്ഥ വികസനം സാദ്ധ്യമാകില്ലെന്നും അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also : വിദേശ പൗരനെ അവഹേളിച്ച സംഭവം : ടൂറിസം കേന്ദ്രങ്ങളിൽ വേണ്ടത് പൊളൈയ്റ്റ് പൊലീസിംഗെന്ന് മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്

കാര്‍ഷിക മേഖല ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന കാലത്ത് പിഎം കിസാന്‍ പദ്ധതിയിലൂടെ കര്‍ഷകരെ കടക്കെണിയില്‍ നിന്നും രക്ഷിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. കര്‍ഷകരെ സ്വയം പര്യാപ്തരാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി കര്‍ഷകരെ സ്വയംപര്യാപ്തരാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പിഎം കിസാന്‍ പദ്ധതിയുടെ 10ാം ഗഡുവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പുതുവത്സര ദിനത്തില്‍ വിതരണം ചെയ്തത്. 20,000 കോടി രൂപയാണ് പത്താം ഗഡുവായി കര്‍ഷകരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button