Latest NewsUAENewsInternationalGulf

കോവിഡ് വാക്‌സിനേഷൻ സ്വീകരിക്കാത്ത ജീവനക്കാർക്ക് ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശനം അനുവദിക്കില്ല: അറിയിപ്പുമായി യുഎഇ

ദുബായ്: കോവിഡ് വാക്സിനേഷൻ സ്വീകരിക്കാത്ത ജീവനക്കാർക്ക് ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിൽ പ്രവേശനം അനുവദിക്കില്ലെന്ന് യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകി.

Read Also: ചൈനയില്‍ വീണ്ടും കോവിഡ് അതിവേഗം വ്യാപിക്കുന്നു, ജനങ്ങളെ വീടുകളില്‍ പൂട്ടിയിട്ട് ഭരണകൂടം : ഭക്ഷണവും വെള്ളവുമില്ല

എല്ലാ ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്കും ഗ്രീൻ പാസ് പ്രോട്ടോക്കോൾ നടപ്പാക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങളുടെ ഭാഗമായാണ് നടപടി. സർക്കുലർ പുറപ്പെടുവിച്ച തീയതി മുതൽ ഒരു മാസത്തിനുള്ളിൽ എല്ലാ ഫെഡറൽ ഗവൺമെന്റ് ജീവനക്കാരും ബൂസ്റ്റർ ഷോട്ട് എടുക്കേണ്ടതിന്റെ പ്രാധാന്യം ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഉയർത്തിക്കാട്ടി.

കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഷോട്ട് ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയങ്ങളോടും ഫെഡറൽ അധികാരികളോടും അതോറിറ്റി ആവശ്യപ്പെട്ടു.

Read Also: പത്മനാഭ സ്വാമിയുടെ ആടയാഭരണങ്ങൾ ചോർത്തിക്കൊണ്ടുപോകാമെന്ന് ആരും വിചാരിക്കണ്ട: സുരേഷ് ഗോപി

shortlink

Related Articles

Post Your Comments

Related Articles


Back to top button