Latest NewsKeralaNews

പാചക വാതക വിലയിൽ നിർണായക തീരുമാനവുമായി സർക്കാർ

നവംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 278 രൂപ കൂട്ടിയിരുന്നു.

തിരുവനന്തപുരം: വാണിജ്യ സിലിണ്ടറിന് വില കുറച്ചു. 19 കിലോ എൽപിജി സിലിണ്ടറിന് 101 രൂപ ആണ് ഇന്ന് കുറച്ചത്. കഴിഞ്ഞ ഒന്നാം തീയതി കൂട്ടിയ 101 രൂപയാണ് ഇന്ന് കുറച്ചത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടർ വില 1994 രൂപ ആയി. നവംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 278 രൂപ കൂട്ടിയിരുന്നു.

Read Also: കേരള പോലീസിൽ ചാരപ്രവർത്തനം? ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ചോര്‍ത്തിയതിന് പിന്നിൽ…

അതേസമയം തീപ്പെട്ടിക്ക് പിന്നാലെ പപ്പട വില ഇന്നുമുതല്‍ കൂടും. കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷനാണ് ഇക്കാര്യം വിശദമാക്കിയത്. ഉഴുന്നിന്റെയും പപ്പട കാരത്തിന്റെയും വിലയിലുണ്ടായ ക്രമാതീതമായ വർധന മൂലം പപ്പട വില വര്‍ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാവില്ലെന്നും കേരള പപ്പട് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button