Latest NewsIndiaNews

ഭാര്യമാർ വാടകയ്ക്ക്: വിവാഹം കഴിഞ്ഞതോ കഴിയാത്തവരോ ആയ സ്ത്രീകളെ പണം വാങ്ങി പുരുഷന്‍മാര്‍ക്ക് വാടകയ്ക്ക് നൽകുന്ന ഗ്രാമം

മധ്യപ്രദേശ്: പണം വാങ്ങി അപരിചിതരായ പുരുഷന്‍മാര്‍ക്ക് സ്ത്രീകളെ വാടകയ്ക്ക് കൊടുക്കുന്ന ദുരാചാരമുള്ള ഇന്ത്യൻ ഗ്രാമം. വിവാഹം കഴിഞ്ഞതോ കഴിയാത്തവരോ ആയ സ്ത്രീകളെ വാടകയ്ക്ക് കൊടുക്കുന്ന ‘ധദീച്’ എന്ന സമ്പ്രദായം മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് നിലനിൽക്കുന്നത്. അത്യന്തം സ്ത്രീവിരുദ്ധവും മനുഷ്യവിരുദ്ധവുമായ ഈ ദുരാചാരത്തിനെതിരെ കേസു നല്‍കാന്‍ ആരും തയ്യാറാവാത്തതു കൊണ്ടും കേസ് എടുക്കാന്‍ സര്‍ക്കാറുകള്‍ താല്‍പ്പര്യം കാണിക്കാത്തതും മൂലം, ഇപ്പോഴും തുടര്‍ന്നു വരുന്നതയാണ് റിപ്പോര്‍ട്ട്.

സ്ത്രീകളെ ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ വാടകയ്ക്ക് നല്‍കുന്നതാണ് ഈ ആചാരം.
സമ്പന്നരായ പുരുഷന്മാര്‍ക്ക് പങ്കാളിയെ കണ്ടെത്താന്‍ കഴിയാതെ വരുമ്പോഴാണ് ഇവിടെ നിന്ന് കുറഞ്ഞ വിലയ്ക്ക് ഒരു സ്ത്രീയെ പ്രതിമാസം അല്ലെങ്കില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ ഭാര്യയായി വാടകയ്ക്ക് എടുക്കുന്നത്. ചടങ്ങുകൾക്ക് വരണമാല്യവും, താലിയും ആവശ്യമില്ല, വെറും 10 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ ഒപ്പിട്ടാല്‍ ഇടപാട് പൂര്‍ത്തിയാകും. സാധാരണയായി ഒരു മണിക്കൂര്‍, മുതല്‍ പരമാവധി ഒരു വര്‍ഷം വരെയായിരിക്കും കരാര്‍.

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പി കെ ശശി?: ചർച്ച പുരോഗമിക്കുന്നു

ഇത്തരത്തിൽ ആളുകള്‍ക്ക് മറ്റുള്ളവരുടെ ഭാര്യയെയോ, മകളെയോ, മരുമകളെയോ, പണം നല്‍കി വാടകയ്ക്ക് എടുക്കാം. എല്ലാ വര്‍ഷവും, വാടകയ്ക്ക് നല്‍കുന്ന പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഒരു മാര്‍ക്കറ്റ് ഇവിടെ ഒരുങ്ങുന്നു. വളരെ ദൂരെ നിന്നും പോലും ആളുകള്‍ ഭാര്യയെ വാടകയ്ക്ക് എടുക്കാന്‍ ഇവിടെ എത്താറുണ്ട്. കരാര്‍ ഉറപ്പിച്ചതിന് ശേഷം, 10 മുതല്‍ 100 രൂപ വരെയുള്ള സ്റ്റാമ്പ് പേപ്പറില്‍ വാങ്ങുന്നയാളും സ്ത്രീയും തമ്മില്‍ കരാര്‍ ഉണ്ടാക്കുകയാണ് പതിവ്. കരാര്‍ അവസാനിച്ചുകഴിഞ്ഞാല്‍, അത് പുതുക്കാനും വേണ്ടെന്ന് വയ്ക്കാനും പുരുഷനാണ് അധികാരം.

സ്ത്രീകളുടെ ഈ താല്‍ക്കാലിക ഭര്‍ത്താക്കന്മാര്‍ക്ക് മറ്റ് പുരുഷന്മാരുമായി വ്യത്യസ്തമായ കരാര്‍ ഉണ്ടാക്കാനും അവരെ പുതിയ ഉടമയ്ക്ക് കൈമാറാനും കഴിയും.ഇത്തരത്തിൽ പണം സമ്പാദിക്കുന്നതിനായി പുരുഷന്‍മാര്‍ തങ്ങളുടെ ഭാര്യമാരെ വരെ വില്‍ക്കുകയോ വാടകയ്ക്ക് കൊടുക്കുകയോ ചെയ്യാറുണ്ട്. എന്നാൽ കരാര്‍ ലംഘിക്കുന്ന സ്ത്രീകൾ സ്റ്റാമ്പ് പേപ്പറില്‍ സത്യവാങ്മൂലം നല്‍കുകയും നിശ്ചയിച്ച തുക പുരുഷന് തിരികെ നല്‍കുകയും വേണം.

കോവളത്തേത് ഒറ്റപ്പെട്ട സംഭവമെന്ന് ശിവൻകുട്ടി: ഒറ്റപ്പെട്ട സംഭവം പോലും പാടില്ലെന്ന് മുന്നറിയിപ്പുമായി മുഹമ്മദ് റിയാസ്

പെണ്‍കുട്ടികളുടെ നടത്തവും സൗന്ദര്യം കണ്ടാണ് വാങ്ങുന്നവര്‍ വില നിശ്ചയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മാര്‍ക്കറ്റില്‍ അവിവാഹിതരായ പെണ്‍കുട്ടികളാണ് കൂടുതലും. പെണ്‍കുട്ടികളുടെ വില 15,000 മുതല്‍ 4 ലക്ഷം രൂപ വരെയാണ്. ചെറുപ്പക്കാരായ കന്യകമാരാണെങ്കില്‍, വില കൂടും. അതിനാൽ നിര്‍ധനരായ മാതാപിതാക്കള്‍ സ്വന്തം പെണ്‍മക്കളെ ഇതിലേയ്ക്ക് തള്ളിവിടുന്നതായും പറയപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button