Latest NewsIndiaNews

രഹസ്യ വിവരത്തെ തുടർന്ന് റെയിഡ്, കണ്ടെത്തിയത് അഞ്ഞൂറുകോടി വിലമതിക്കുന്ന മരതക ശിവലിംഗം

തഞ്ചാവൂരിലെ സാമിയപ്പന്‍ എന്നയാളുടെ വീട്ടിലാണ് പരിശോധന നടത്തിയത്

തഞ്ചാവൂര്‍: തഞ്ചാവൂരിലെ ഒരു വീട്ടില്‍ വന്‍തോതിലുള്ള പുരാവസ്തു ശേഖരമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നു പോലീസ് നടത്തിയ പരിശോധയിൽ കണ്ടെത്തിയത് അഞ്ഞൂറുകോടി വിലമതിക്കുന്ന മരതക കല്ലില്‍ തീര്‍ത്ത ശിവലിംഗം. ഒരു ബാങ്ക് ലോക്കറില്‍ നിന്നാണ് പൊലീസ് ഇത് കണ്ടെടുത്തത്.

വിഗ്രഹം എങ്ങനെയാണ് ബാങ്ക് ലോക്കറില്‍ എത്തിയതെന്നും ഇതിന്റെ ഉടമയ്ക്ക് ഇത്രയും പണം എവിടെനിന്നു ലഭിച്ചു എന്നതും അന്വേഷിച്ചു വരികയാണെന്ന് അഡിഷണല്‍ ഡിജിപി കെ ജയന്ത് മുരളി പറഞ്ഞു.

read also: അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലേറിയതിന് പിന്നാലെ പാകിസ്താന് തിരിച്ചടി :പാകിസ്താനില്‍ ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു

തഞ്ചാവൂരിലെ സാമിയപ്പന്‍ എന്നയാളുടെ വീട്ടിലാണ് പരിശോധന നടത്തിയത്. എന്നാല്‍ വിഗ്രഹം എവിടെ നിന്നാണ് ലഭിച്ചത് എന്നത് സംബന്ധിച്ച്‌ തനിക്ക് വിവരമൊന്നുമില്ല എന്നാണ് സാമിയപ്പന്റെ മകന്‍ അരുണ്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

കാലടിയിലെ ആദിശങ്കര ജന്‍മഭൂമിയില്‍ നിന്ന് 2009ല്‍ കാണാതായ മരതക ശിവലിംഗമാണോ ഇതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കൂടാതെ 2016ല്‍ നാഗപട്ടിണത്തിലെ തിരുക്കുവലയ് ശിവക്ഷേത്രത്തില്‍ നിന്ന് ഒരു ശിവലിംഗം മോഷണം പോയിരുന്നു. ഇത് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button