ErnakulamKeralaNattuvarthaLatest NewsNewsCrime

ഫ്‌ളാറ്റില്‍ ലഹരി പാര്‍ട്ടി: പൊലീസിനെ കണ്ട് എട്ടാം നിലയില്‍ നിന്ന് ചാടിയ യുവാവിന് പരിക്ക്

വെള്ളിയാഴ്ച ഉച്ചയോടെ തൃക്കാക്കര നവോദയയിലുള്ള ഫ്‌ളാറ്റിലായിരുന്നു സംഭവം

കാക്കനാട്: ഫ്‌ളാറ്റില്‍ ലഹരിപാര്‍ട്ടി നടക്കുന്നുവെന്ന് അറിഞ്ഞെത്തിയ പൊലീസിനെ കണ്ട് എട്ടാം നിലയില്‍ നിന്ന് താഴേക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. കായംകുളം സ്വദേശി അതുലിന് (22) ആണ് പരിക്കേറ്റത്. വെള്ളിയാഴ്ച ഉച്ചയോടെ തൃക്കാക്കര നവോദയയിലുള്ള ഫ്‌ളാറ്റിലായിരുന്നു സംഭവം.

Read Also : രഞ്ജിത്ത് കൊലപാതക കേസ്: കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് മുഖ്യപ്രതികള്‍ കൂടി കസ്റ്റഡിയില്‍

പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ഫ്‌ളാറ്റിലെ എട്ടാം നിലയിലെ മുറിയില്‍ ലഹരി പാര്‍ട്ടി നടക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് അന്വേഷണ സംഘമെത്തിയത്. ഒരു യുവതി ഉള്‍പ്പടെ ഏഴുപേരാണ് ഫ്‌ളാറ്റിലുണ്ടായിരുന്നത്. ഷാഡോ പൊലീസ് ഉദ്യോഗസ്ഥരെയും തൃക്കാക്കര പൊലീസ് ഉദ്യോഗസ്ഥരെയും കണ്ട അതുല്‍ രക്ഷപ്പെടാനായി ശ്രമിക്കുന്നതിനിടെ താഴേക്ക് ചാടുകയായിരുന്നു.

ഫ്‌ളാറ്റിന്റെ കാര്‍ഷെഡിന്റെ അലുമിനീയം ഷീറ്റ് തുളച്ചാണ് അതുല്‍ നിലത്ത് വീണത്. വീഴ്ചയില്‍ കൈയ്ക്കുള്‍പ്പെടെ പരിക്കേറ്റു. ഉടന്‍ പൊലീസ് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫ്‌ളാറ്റില്‍ നിന്ന് എം.ഡി.എം.എ., ഹാഷിഷ് ഓയില്‍ തുടങ്ങിയ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. യുവതി ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button