KeralaLatest NewsNews

കഞ്ചാവ് അടങ്ങിയ ലേഹ്യം വിൽപ്പനയ്‌ക്ക്: 3 യുവാക്കൾ പിടിയിൽ

കുന്നംകുളം : കാറിൽ വിൽക്കാൻ കൊണ്ടുവന്ന ലഹരിമരുന്നുമായി മൂന്ന് യുവാക്കൾ പിടിയിൽ. ചെമ്മണൂർ മമ്പറത്ത് വീട്ടിൽ മുകേഷ് (23), ചൂണ്ടൽ പയ്യൂർ മമ്മസ്രായില്ലാത്ത് വീട്ടിൽ അബു (26), ചെമ്മണൂർ പാനപറമ്പ് ഉങ്ങുങ്ങൽ അരുൺ (21) എന്നിവരാണ് പിടിയിലായത്. അര കിലോ കഞ്ചാവ്, ഇതടങ്ങിയ ലേഹ്യം എന്നിവ പിടിച്ചെടുത്തു.

പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം ചെമ്മണൂർ ബസ് സ്റ്റോപ്പിന് സമീപം നിർത്തിയിട്ട കാറിൽ സംശയകരമായ സാഹചര്യത്തിൽ യുവാക്കളെ കണ്ടാണ് പരിശോധന നടത്തിയത്. ഇതോടെയാണ് ഇവർ പിടിയിലായത്. രണ്ട് പേർ ഓടി രക്ഷപ്പെട്ടു.

Read Also  :  കള്ളുകുടിയും വ്യഭിചാരവും: മുന്‍പന്തിയില്‍ മുസ്ലിം ചെറുപ്പക്കാരുമുണ്ട്,അല്ലാഹുവിനെ ഭയപ്പെടണമെന്ന് അബൂബക്കര്‍ മുസ്ലിയാര്‍

ബെംഗളൂരുവിൽ നിന്ന് ലഹരി എത്തിച്ച്, ചെറിയ പാക്കറ്റുകളിലാക്കി വിൽക്കുകയായിരുന്നു ഇവരുടെ പതിവ്. ലഹരി മരുന്ന് വിൽക്കാൻ ഉപയോഗിച്ച കാർ, ബൈക്കുകൾ അടക്കം 5 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button