COVID 19Latest NewsNewsInternational

ഒമിക്രോണിനും ഡെൽമിക്രോണിനും പിന്നാലെ ആശങ്ക സൃഷ്ടിച്ച് ഫ്ളൊറോണ

കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണിനും ഡെൽമിക്രോണിനും പിന്നാലെ ആശങ്ക സൃഷ്ടിച്ച് ഫ്ളൊറോണയും. കൊറോണയും അതിന്റെ ഭാഗമായ ഇൻഫ്ളുവൻസയും ഒരുമിച്ച് വരുന്ന ഒരുമിച്ച് വരുന്ന രോഗാവസ്ഥയാണിത്. ആദ്യമായി ഇപ്പോൾ ഇസ്രായേലിലാണ് രോഗം സ്ഥിരീകരിച്ചത്. 30 വയസ് പ്രായമുള്ള ഗർഭിണിയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ടെസ്റ്റിൽ കൊറോണയും ഇൻഫ്ളുവൻസയും പോസറ്റീവായിരുന്നു.

Also Read: ആര്‍ട്ടിക്കിള്‍ 370ഉം മുത്തലാഖും തിരികെ വരാന്‍ പോകുന്നില്ല: വെല്ലുവിളിച്ച് അമിത് ഷാ

നിലവിൽ ഇവരുടെ രോഗം മാറിയെന്നും ആശുപത്രി വിട്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇസ്രായേൽ ആരോഗ്യമന്ത്രാലയം ഇതു സംബന്ധിച്ച് കൂടുതൽ പഠനം നടത്തുകയാണെന്നും വകുപ്പ് തല ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ടു വൈറസുകളും ഒരു രോഗിയിൽ തന്നെ കണ്ടെത്തുന്നത് അപൂർവമാണ്. അതേസമയം, ഇസ്രായേലിൽ ഇൻഫ്ളുവൻസ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവസാന ഒരാഴ്ച മാത്രം 1849 കേസാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

ഇസ്രയേലിന്റെ ദേശീയ ആരോഗ്യ ദാതാക്കള്‍ കോവിഡ്-19 നെതിരെയുള്ള നാലാമത്തെ വാക്സിന്‍ ഷോട്ടുകള്‍ വിട്ടുവീഴ്ചയില്ലാത്ത രോഗപ്രതിരോധ സംവിധാനമുള്ള വ്യക്തികള്‍ക്ക് വെള്ളിയാഴ്ച നല്‍കാന്‍ തുടങ്ങി. ഒമിക്ക്രോണ്‍ വ്യാപനത്തിനിടെ നാലാം ഡോസ് നല്‍കുന്ന ആദ്യത്തെ രാജ്യങ്ങളിലൊന്നായി മാറി ഇസ്രയേല്‍. കൊവിഡ്-19 കേസുകളില്‍ ഇസ്രായേല്‍ തുടര്‍ച്ചയായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button